യുദ്ധം ക്രിക്കറ്റിനെ ബാധിക്കില്ല
ദര്‍ബന്‍: ഇറാഖ് യുദ്ധം ലോകകപ്പ് ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് സംഘാടകര്‍. ലോകകപ്പില്‍ ഇനി സെമിഫൈനല്‍ മത്സരങ്ങളും ഫൈനലും മാത്രമേ ബാക്കിയുള്ളൂ.
ശ്രീലങ്കയും ആസ്ത്രേല്യയും തമ്മിലുള്ള ഒന്നാം സെമി മാര്‍ച്ച് 18 ചൊവാഴ്ച ഉച്ചയോടെ ആരംഭിച്ചു. ഇനി ഇന്ത്യയും കെനിയയും തമ്മിലുള്ള സെമിഫൈനല്‍ മത്സരം മാര്‍ച്ച് 20 വ്യാഴാഴ്ച നടക്കും. അന്നാണ് ഇറാഖിന് യുഎസ് നല്കിയിരിക്കുന്ന അന്ത്യശാസനം അവസാനിക്കുന്നത്. സദ്ദാം ഹുസൈനോടും മക്കളോടും ഇറാഖ് വിടാനും അതല്ലെങ്കില്‍ സൈനിക നടപടി നേരിടാനുമാണ് യുഎസ് പ്രസിഡന്റ് ബുഷ് നല്കിയിരിക്കുന്ന അന്ത്യശാസനം. മിക്കവാറും വ്യാഴാഴ്ചയോടെ യുഎസ് നേതൃത്വത്തില്‍ ഇറാഖിനെതിരെ യുദ്ധം ആരംഭിച്ചേക്കും.
എന്ത് സംഭവിച്ചാലും ഇന്ത്യ-കെനിയ മത്സരം നേരത്തെ നിശ്ചയിച്ചതുപൊലെ വ്യാഴാഴ്ച നടക്കുമെന്ന് ഐസിസി ഉദ്യോഗസ്ഥന്‍ കാസ്സിം ഡൊക്രാട്ട് പറഞ്ഞു. ഇനി വ്യാഴാഴ്ച രാവിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും കളി നടക്കും. - അദ്ദേഹം പറഞ്ഞു.
ഫൈനല്‍ മത്സരവും തടസ്സമില്ലാതെ നടക്കും. ഇറാഖില്‍ യുദ്ധം ഉണ്ടായാല്‍ സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications