ആംസ്റര്‍ഡാം(ഹോളണ്ട്): ത്രിരാഷ്ട്രക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്നും ഇന്ത്യ പുറത്തായി. ആഗസ്ത് 25 ബുധനാഴ്ച ആസ്ത്രേല്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായത്.
ത്രിരാഷ്ട്രക്കപ്പ് ഫൈനലില്‍ ഇതോടെ ആസ്ത്രേല്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ആഗസ്ത് 27 ശനിയാഴ്ചയാണ് ഫൈനല്‍.
കനത്ത മഴ മൂലം ബുധനാഴ്ച നടക്കേണ്ട ആസ്ത്രേല്യ-പാകിസ്ഥാന്‍ മത്സരം ഉപേക്ഷിക്കേണ്ടിവന്നതാണ് ഇന്ത്യയുടെ ഫൈനല്‍ സാധ്യതയെ ഇല്ലാതാക്കിയത്. ഈ ടൂര്‍ണ്ണമെന്റില്‍ നേരത്തെ പാകിസ്ഥാനോട് ഇന്ത്യ തോറ്റിരുന്നു. ആസ്ത്രേല്യയുമായുള്ള ഇന്ത്യയുടെ മത്സരം മഴ മൂലം സമനിലയില്‍ കലാശിയ്ക്കുകയും ചെയ്തു.
ഇന്ത്യ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. പരിക്ക് മൂലം ത്രിരാഷ്ട്രക്കപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്നില്ല. ഇപ്പോള്‍ സച്ചിന് വൈറല്‍ പനി ബാധിച്ചിരിക്കുകയാണ്. സച്ചിന് മാത്രമല്ല രാഹുല്‍ ദ്രാവിഡിനും വൈറല്‍ പനിയാണ്. നേരത്തെ പനി ബാധിച്ച ഹര്‍ഭജനും അജിത് അഗാര്‍ക്കറും ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. കളിക്കാരുടെ പരിക്ക് ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി പ്രകടനത്തേയും ബാധിയ്ക്കുമോ എന്ന ഭയത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്.