വെല്ലിംഗ്ടന്‍: ന്യീസിലാണ്ടിലെ ഹാമില്‍ട്ടനില്‍ വ്യാഴാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റില്‍ കേരളത്തില്‍ നിന്നുള്ള ടിനു യോഹന്നാന്‍ കളിയ്ക്കും.
ഇന്ത്യയുടെ കോച്ച് ജോണ്‍ റൈറ്റാണ് ഇത് വെളിപ്പെടുത്തിയത്. വെല്ലിംഗ്ടനില്‍ നടന്ന ആദ്യ ടെസ്റില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ടിനു മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നതായി റൈറ്റ് പറഞ്ഞു. ഇതാണ് ടിനുവിനെ രണ്ടാം ടെസ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം. ടിനു ഇതേ പ്രകടനം ഹാമില്‍ട്ടനില്‍ നടത്തിയാല്‍ ഇന്ത്യയ്ക്ക് നല്ലത് പ്രതീക്ഷിയ്ക്കാം.