കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെ ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 234 റണ്‍സിന് പുറത്തായി. എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മുത്തയ്യ മുരളീധരന്റെ മാന്ത്രികസ്പിന്നാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആദ്യദിവസം സ്റമ്പെടുക്കുമ്പോള് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 13 റണ്‍സെടുത്തിട്ടുണ്ട്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യടെസ്റിലെ ആദ്യഇന്നിംഗ്സില്‍ സംഭവിച്ചതു പോലെ ഓപ്പണര്‍മാര്‍ നല്കിയ മികച്ച തുടക്കം പിന്നീട് വന്ന ബാറ്റ്സ്മാന്മാര്ക്ക് കഴിയാതെ പോയി. ശിവസുന്ദര്‍ദാസും (59) സദ്ഗോപന്‍ രമേഷും (46) 97 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തിട്ടും പിന്നീട് വിക്കറ്റുകള്‍ ഒന്നൊന്നായി വലിച്ചെറിഞ്ഞ് ഇന്ത്യ ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
സദഗോപന്‍ രമേഷിനെ മുരളീധരന് പുറത്താക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. പിന്നീട് രാഹുല്‍ ദ്രാവിഡും (36) ഹേമംഗ് ബദാനിയും (38) മാത്രമേ അല്പമെങ്കിലും പിടിച്ചു നില്ക്കാന് കെല്പ്് കാട്ടിയുള്ളൂ. മുരളീധരന് ഒരിക്കല്‍ കൂടി പന്തു കൊണ്ട് കാട്ടിയ മാന്ത്രികവിദ്യയ്ക്ക് മുന്നില്‍ പ്രതിരോധിക്കാനാവാതെ ഇന്ത്യന്‍ ബാറ്റിംഗ് നിര തകരുകയായിരുന്നു.