Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയും ഹര്‍ഭജനും കളിക്കുന്നില്ല

നാഗ്പൂര്‍: ആസ്ത്രേല്യയ്ക്കെതിരായ മൂന്നാം ടെസ്റില്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ബൗളര്‍ ഹര്‍ഭജന്‍ സിംഗും കളിക്കുന്നില്ല. ഗാംഗുലിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനെ നയിക്കും.

പരിക്ക് മൂലമാണ് ഗാംഗുലി കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പനി ബാധിച്ച ഹര്‍ഭജനെയും അവസാന ഇലവനില്‍ നിന്ന് ഒഴിവാക്കി. ഇരുവരുടെയും അഭാവം ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും. കഴിഞ്ഞ രണ്ട് ടെസ്റുകളിലും ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന്റെ പ്രധാന കരുത്തായിരുന്നു ഹര്‍ഭജന്‍.

ഗാംഗുലിയുടെ പരിക്കിനെ പറ്റി കഴിഞ്ഞ ദിവസം വരെ സൂചനയൊന്നും ഉണ്ടായിരുന്നില്ല. ഹര്‍ഭജന്‍ സിംഗിന് പകരം മുരളി കാര്‍ത്തികിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാംഗുലിക്ക് പകരം മുഹമ്മദ് കൈഫ് ടീമില്‍ ഇടം പിടിച്ചു. സെവാഗിനോടൊപ്പം യുവരാജ്സിംഗ് ആണ് ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. പരിക്കേറ്റ ഇര്‍ഫാന്‍ പത്താന് പകരം അഗാര്‍ക്കറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നാം ടെസ്റിലും ടോസ് നേടിയ ആസ്ട്രേല്യന്‍ ക്യാപ്റ്റന്‍ ആദം ഗില്‍ ക്രിസ്ര്ര്ര് ഇന്ത്യയെ ഫീല്‍ഡിംഗിന് അയയ്ക്കുകയാണ് ചെയ്തത്.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+