ടെണ്ടുല്‍ക്കര്‍ ടെസ്റ് പരമ്പരയ്ക്ക് ഉണ്ടായേക്കില്ല
മുംബൈ: സ്റാര്‍ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശ്രീലങ്കയില്‍ നടക്കുന്ന ടെസ്റ് പരമ്പരയില്‍ കളിക്കില്ലെന്ന് ഏതാണ്ടുറപ്പായി. സച്ചിന്റെ വലതു കൈമുട്ടില്‍ ഇപ്പോഴും വേദന അനുഭവപ്പെടുന്നുണ്ടെന്ന് ഒരു ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ആഗസ്ത് എട്ട് ബുധനാഴ്ച വ്യക്തമാക്കി.
കൈമുട്ടിന്റെ രണ്ടാമത്തെ സ്കാന്‍ ആഗസ്ത് 10 വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനു ശേഷം മാത്രമേ സച്ചിന്റെ പരിക്കിന്റെ യഥാര്‍ത്ഥ അവസ്ഥ ലഭ്യമാകൂ എന്നും വക്താവ് അറിയിച്ചു. ആഗസ്ത് 11ന് ബറോഡയില്‍ ചേരുന്ന ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് സച്ചിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
രണ്ടാമത്തെ സ്കാനിനു ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധന്‍ ഡോ. അനന്ത് ജോഷിയും പറയുന്നത്.
ആഗസ്ത് 14 ചൊവാഴ്ച തുടങ്ങുന്ന ആദ്യ ടെസ്റിനുള്ള ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സച്ചിനില്ലാത്ത പക്ഷം ജേക്കബ് മാര്‍ട്ടിനായിരിക്കും ടീമില്‍ ഇടം പിടിക്കുക.
അടുത്തിടെ സിംബാബ്വെയില്‍ നടന്ന ത്രിരാഷ്ട്രപരമ്പരയ്ക്കിടയിലാണ് സച്ചിന് പരിക്കേറ്റത്. ശ്രീലങ്കയില്‍ കഴിഞ്ഞയാഴ്ച നടന്ന ത്രിരാഷ്ട്ര കപ്പില്‍ ഇതുകാരണം സച്ചിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം വലതുകാലിന് പരിക്കേറ്റ പേസ് ബൗളര്‍ സഹീര്‍ ഖാന് ടെസ്റ് പരമ്പരയില്‍ കളിക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കി. ആഗസ്ത് ഏഴ് ചൊവാഴ്ച നടന്ന സ്കാനിംഗില്‍ അദ്ദേഹത്തിന്റെ കാലിന് കാര്യമായ പരിക്കൊന്നും ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications