മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ടെസ്റ് പരമ്പരയ്ക്കുള്ള ടെസ്റ് ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ഉള്‍പ്പെടുത്തി. എന്നാല്‍ ആഗസ്ത് 10 വെള്ളിയാഴ്ച നല്‍കുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സച്ചിന്‍ ശ്രീലങ്കയിലേക്ക് പോകുന്ന കാര്യം അന്തിമമായി തീരുമാനിക്കുക. സച്ചിന്‍ അപ്പോഴും ഫിറ്റല്ലെങ്കില്‍ ജേക്കബ് മാര്‍ട്ടിനായിരിക്കും പകരക്കാരനായി ടീമിലുണ്ടാകുക.
ബിസിസിഐ ആഗസ്ത് രണ്ട് വ്യാഴാഴ്ച പ്രഖ്യാപിച്ച ടീമില്‍ പരിക്കേറ്റ വി.വി.എസ്. ലക്ഷ്മണ്‍, ആശിഷ് നെഹ്റ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സഹീര്‍ ഖാന്‍ ടീമില്‍ തുടരും. പേസ് ബൗളര്‍ അജിത് അഗാര്‍ക്കറിനെയും ദേബാശിഷ് മൊഹന്തിയെയും ടീമില്‍ നിന്നൊഴിവാക്കി.
കര്‍ണാടക പേസ് ബൗളര്‍മാരായ ജവഗല്‍ ശ്രീനാഥും വെങ്കിടേഷ് പ്രസാദും ടീമിലുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് പ്രസാദ് ടീമില്‍ തിരിച്ചെത്തുന്നത്. ഇടങ്കയ്യന്‍ സ്പിന്നര്‍ രാഹുല്‍ സംഘ്വിയെയും മധ്യനിര ബാറ്റ്സ്മാന്‍ മൊഹമ്മദ് കൈഫിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ആഗസ്ത് 14നാണ് ഒന്നാം ടെസ്റ്.
ടീം: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശിവ് സുന്ദര്‍ ദാസ്, സദഗോപന്‍ രമേശ്, ഹേമാംഗ് ബദാനി, മൊഹമ്മദ് കെയ്ഫ്, ദിനേശ് മോംഗിയ, ജവഗല്‍ ശ്രീനാഥ്, ഹര്‍വീന്ദര്‍ സിംഹ്, സഹീര്‍ ഖാന്‍, വെങ്കിടേഷ് പ്രസാദ്, ഹര്‍ഭജന്‍ സിംഹ്, രാഹുല്‍ സംഘ്വി, സായ്രാജ് ബഹുതുലെ, സമീര്‍ ദീഗെ (വിക്കറ്റ് കീപ്പര്‍).