ശ്രീനാഥ് വിരമിച്ചു, ഏകദിനത്തില്‍ കളിയ്ക്കും
ബാംഗളൂര്‍ : ജവഗല്‍ ശ്രീനാഥ് ടെസ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. എന്നാല്‍ ഏകദിനത്തില്‍ കളിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
വിരമിക്കാനുളള തീരുമാനം ശ്രീനാഥ് പ്രഖ്യാപിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. അടുത്ത ഇംഗ്ലണ്ട് പര്യടനത്തിനുളള ടീം പ്രഖ്യാപിക്കാനിരിക്കെയാണ് ഈ തീരുമാനം. ഇത് ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
അടുത്തിടെ അവസാനിച്ച അഞ്ചു മല്‍സരങ്ങളുളള വിന്‍ഡിസ് ടെസ്റ് പരമ്പരയില്‍ ശ്രീനാഥിന് 13 വിക്കറ്റുകള്‍ കിട്ടിയിരുന്നു. തുടര്‍ന്ന് ഏകദിന മത്സരത്തില്‍ ശ്രീനാഥിനെ ഉള്‍പ്പെടുത്തിയില്ല.
തന്റ ടെസ്റ് ജീവിതം അവസാനിച്ചെന്ന് ശ്രീനാഥ് പറയുന്നു. അടുത്ത ലോകകപ്പില്‍ കളിയ്ക്കാന്‍ താന്‍ യോഗ്യനാണെന്ന് സെലക്ടര്‍മാര്‍ക്കു തോന്നുകയാണെങ്കില്‍ കളിയ്ക്കാന്‍ തയ്യാറാണെന്നും ശ്രീനാഥ് അറിയിച്ചു.
ടെസ്റില്‍ 1991ല്‍ ആസ്ട്രേലിയയ്ക്കെതിരെയാണ് ശ്രീനാഥ് അരങ്ങേറിയത്. 64 ടെസ്റുകളില്‍ നിന്നായി 232 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 30.46 ആണ് ശരാശരി. കപില്‍ ദേവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ് ബൗളറായിരുന്നു ജവഗല്‍ ശ്രീനാഥ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications