ബാംഗ്ലൂര്‍: ഇന്ത്യന്‍ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് മാര്‍ച്ച് 25 ഞായറാഴ്ച ആസ്ത്രേല്യക്കെതിരായ ഏകദിന മത്സരത്തില്‍ കളിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
ശ്രീനാഥ് ശാരീരീകമായി മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹത്തിന് കളിക്കാനാവുമെന്നും ഗാംഗുലി പറഞ്ഞു. വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
ഏകദിന ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുകയാണ് ശ്രീനാഥ്. താന്‍ ഏകദിന മത്സരങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ശ്രീനാഥ് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ശ്രീനാഥ് അവസാനമായി കളിച്ചത്.