Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫീല്‍ഡില്‍ വിസ്മയം സൃഷ്ടിക്കുന്ന ശ്രീലങ്ക

അവസാന ലീഗില്‍ പാക്കിസ്ഥാനോട് തോറ്റെങ്കിലും ശ്രീലങ്കയെ എഴുതിത്തള്ളാന്‍ കഴിയില്ല. ലോകക്കപ്പിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം പുതിയ ക്യാപ്റ്റന്‍ സനത് ജയസൂര്യയുടെ കീഴില്‍ ശ്രീലങ്ക ഉയിര്‍ത്തെഴുന്നേല്പിന്റെ പാതയിലാണ്. ടീമിലുള്ള യുവരക്തത്തിന്റെ വീര്യം ഇന്ത്യക്കെതിരായ മത്സരത്തില്‍ ശരിക്കും വെളിപ്പെട്ടതാണ്.

ബാറ്റിംഗില്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യക്ക് അമിതഭാരം നല്‍കാതിരിക്കാന്‍ പരിചയസമ്പന്നരായ അരവിന്ദ ഡിസില്‍വയും മാര്‍വന്‍ അട്ടപ്പട്ടുവും പരമാവധി ശ്രമിക്കുന്നു. ഫോമിലെത്തിയിട്ടില്ലെങ്കിലും വൈസ്ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും വിക്കറ്റ് കീപ്പര്‍ രമേഷ് കലുവിതരണയും ആപത്ഘട്ടത്തില്‍ രക്ഷകരാകാന്‍ കഴിയുന്നവരാണ്. അവസാന ഘട്ടത്തില്‍ ഒരു വെടിക്കുള്ള മരുന്നുമായി ഉപുല്‍ ചന്ദനയും മുത്തയ്യ മുരളീധരനും ചാമിന്ദ വാസും പിന്നാലെയുണ്ട്.

പാക്കിസ്ഥാനെ അപേക്ഷിച്ച് ശ്രീലങ്കയുടെ ബൗളിംഗ് മികച്ചതല്ല. പരിചസമ്പന്നരായ മുത്തയ്യ മുരളീധരനെയും ചാമിന്ദ വാസിനെയും ഒഴിച്ചു നിര്‍ത്തിയാല്‍ ഈ വിഭാഗം മോശം തന്നെയാണ്. എന്നാല്‍ ലോകോത്തര നിലവാരത്തിലുള്ള ഫീല്‍ഡിംഗിന്റെ പിന്‍ബലത്തില്‍ ദ്വീപുകാര്‍ക്ക് ബൗളിംഗിലെ പോരായ്മ നികത്തി വിസ്മയം സൃഷ്ടിക്കാന്‍ സാധിക്കും.

ടീം ഇവരില്‍ നിന്ന്: സനത് ജയസൂര്യ (ക്യാപ്റ്റന്‍), അരവിന്ദ ഡിസില്‍വ, മാര്‍വന്‍ അട്ടപ്പട്ടു, മഹേല ജയവര്‍ധനെ, രമേഷ് കലുവിതരണ, ഉപുല്‍ ചന്ദന, സഞ്ജീവ ഡിസില്‍വ, കൗശല്യ വീരരത്ന, റസ്സല്‍ ആര്‍നോള്‍ഡ്, മുത്തയ്യ മുരളീധരന്‍, നുവാന്‍ സോയ്സ, ദില്‍ഷന്‍ തിലകരത്ന, ഇഡിക ഡിസറം.

Story first published: Tuesday, June 6, 2000, 5:30 [IST]
Other articles published on Jun 6, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+