ഷാര്‍ജ: ഷാര്‍ജ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യ ഒക്ടോബര്‍ 22 ഞായറാഴ്ച സിംബാബ്വേയെ നേരിടും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ കളി ജയിച്ചേ മതിയാകൂ.
ഇന്ത്യ ആദ്യ കളിയില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. രണ്ടു കളികളും ജയിച്ച ശ്രീലങ്ക ഇപ്പോള്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
ഒരു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ന് ജയിക്കുന്ന ടീമിന് ഫൈനലിലേയ്ക്കു പ്രവേശനം എളുപ്പമാകും. ഇന്ത്യ പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്താകും.