Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാര്‍ജ കപ്പ്: പാകിസ്ഥാന് രണ്ടാം ജയം

ഷാര്‍ജ: ന്യൂസിലാണ്ടിനെ എട്ട് വിക്കറ്റന് തോല്പിച്ച് പാകിസ്ഥാന്‍ ഷാര്‍ജ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ജയം കരസ്ഥമാക്കി.

സ്കോര്‍: ന്യൂസിലാണ്ട് ഏഴ് വിക്കറ്റിന് 266. പാകിസ്ഥാന്‍ 42.1 ഓവറില്‍ രണ്ട് വിക്കറ്റിന് 270. ആദ്യമത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു.

ഏപ്രില്‍ 12 വ്യാഴാഴ്ച നടന്ന മത്സരത്തില്‍ സയ്യിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് പാകിസ്ഥാന് വിജയം എളുപ്പമാക്കിയത്. അഫ്രീദി വെറും 43 പന്തില്‍ 70 റണ്‍സ് അടിച്ചു കൂട്ടി. ആറ് സിക്സുകളും ഏഴ് ഫോറുകളും അടങ്ങിയതായിരുന്നു അഫ്രീദിയുടെ ഇന്നിംഗ്സ്.

ഓപ്പണര്‍മാരായ അഫ്രീദിയും ഇമ്രാന്‍ നസീറും (35) നല്‍കിയ മികച്ച തുടക്കം പിന്നീട് വന്ന സയ്യിദ് അന്‍വറും ഇന്‍സമാം ഉള്‍ ഹഖും ശരിക്കും മുതലാക്കി. ന്യൂസിലാണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഈ കൂട്ടുകെട്ട് പാകിസ്ഥാനെ വിജയത്തിലെത്തിക്കുന്നതു വരെ നീണ്ടു. കളി അവസാനിക്കുമ്പോള്‍ അന്‍വര്‍ 81ഉം ഹഖ് 71ഉം റണ്‍സ് എടുത്തുനില്‍ക്കുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇടവേളകളില്‍ വിക്കറ്റുകള്‍ വീണെങ്കിലും സിന്‍ക്ലെയറുടെ സെഞ്ച്വറി നിശ്ചിത 50 ഓവറില്‍ 266 റണ്‍സ് എന്ന നിലയിലെത്താന്‍ അവരെ സഹായിച്ചു. 144 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളോടെ സിന്‍ക്ലെയര്‍ 117 റണ്‍സെടുത്തു.

Story first published: Wednesday, December 7, 2011, 13:53 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+