Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഫൈനലില്‍

ഷാര്‍ജ: സിംബാബ്വെയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഷാര്‍ജ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. ഒക്ടോബര്‍ 26 വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ശരാശരി പ്രകടനമാണ് നടത്തിയതെങ്കിലും വിജയം ഇന്ത്യയ്ക്കനുകൂലമാകുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി സിംബാബ്വെയെ ബാറ്റിംഗിനയച്ചു. ഓപ്പണര്‍ അലിസ്റ്റര്‍ കാംപ്ബെല്ലിന്റെ സെഞ്ച്വറിയുടെ സഹായത്തോടെ സിംബാബ്വെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 218 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത് പുതുമുഖ പേസ് ബൗളര്‍ സഹീര്‍ഖാന്‍ തന്നെയായിരുന്നു. 10 ഓവറില്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത സഹീര്‍ നാല് സിംബാബ്വെ ബാറ്റ്സ്മാന്‍മാരെ പുറത്താക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കു വേണ്ടി ക്യാപ്്റ്റന്‍ സൗരവ് ഗാംഗുലി 66 റണ്‍സും വിനോദ് കാംബ്ലി 60 റണ്‍സും എടുത്തു. മറ്റ് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ആരും ശോഭിക്കാഞ്ഞപ്പോള്‍ വാലറ്റക്കാരായ സുനില്‍ ജോഷിയും (പുറത്താകാതെ 30 പന്തുകളില്‍ 25 റണ്‍സ് ), അജിത് അഗാര്‍കറും (പുറത്താകാതെ 11 പന്തുകളില്‍ 16 റണ്‍സ്) ഇന്ത്യയെ വിജയത്തിലെത്തിച്ചു.

അലിസ്റ്റര്‍ കാംപ്ബെല്ലാണ് മാന്‍ ഓഫ് ദ മാച്ച്. പരിക്കേറ്റ രാഹുല്‍ ദ്രാവിഡിനു പകരം ഇന്ത്യ തമിഴ്നാട് ഓള്‍ റൗണ്ടര്‍ എസ് ശ്രീറാമിനെ ടീമില്‍ ഉള്‍പ്പെടുത്തി.

ശ്രീലങ്കയ്ക്ക് മൂന്നാം വിജയം

Story first published: Saturday, October 28, 2000, 23:53 [IST]
Other articles published on Oct 28, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+