Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷെയ്ന്‍വോണ്‍ ലൈംഗികാപവാദക്കേസില്‍

സിഡ്നി: ആസ്ത്രേല്യന്‍ ടീമിലെ ലോകോത്തര സ്പിന്‍ബൗളറായ ഷെയ്ന്‍ വോണ്‍ വീണ്ടും ലൈംഗികാപവാദക്കുരുക്കില്‍.

ഇക്കുറി ദക്ഷിണാഫ്രിക്കയിലെ 45 കാരിയായ ഹെലന്‍ കോഹന്‍ ആലന്‍ എന്ന സ്ത്രീയാണ് ഷെയ്ന്‍ വോണിനെതിരെ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞ് ഫോണില്‍ ശല്ല്യപ്പെടുത്തുക, അശ്ലീലം മുറ്റിനില്ക്കുന്ന മൊബൈല്‍ സന്ദേശങ്ങള്‍ അയയ്ക്കുക എന്നീ കുറ്റങ്ങളാണ് ഹെലന്‍ കോഹന്‍ ആലന്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈ അപവാദകഥ പുറത്താക്കിയത് സണ്ടേ ടൈംസ് പത്രമാണ്. പെട്ടെന്ന് ഈ കേസില്‍ നിന്നും വോണിന് തലയൂരാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഉത്തേജകമരുന്നടിച്ചതിന് ലോകകപ്പില്‍ നിന്നും പുറത്തായ ഷെയ്ന്‍ വോണിനെ പിന്നീട് ആസ്ത്രേല്യന്‍ ടീമില്‍ നിന്നും ഒഴിവാക്കി. 2000ല്‍ ഒരു നഴ്സിനെ ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിച്ചതിന്റെ പേരില്‍ വോണിനെ വൈസ് ക്യാപ്റ്റന്‍ പദവിയില്‍ നിന്നും ഒഴിവാക്കുകയുണ്ടായി.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് ഒരു ദിവസം 40 തവണ ഷെയ്ന്‍ വോണ്‍ തനിക്ക് ഫോണ്‍ ചെയ്തതെന്നും ഹെലന്‍ കോഹന്‍ ആലന്‍ പറയുന്നു. ഒരിയ്ക്കല്‍ ഷെയ്ന്‍ വോണ്‍ അയച്ചത് ഒരു ചിത്രമാണ് . ഭാര്യയുടെ അടുത്ത് കിടക്കുകയാണെങ്കിലും നിന്നെയാണ് ഞാന്‍ ഓര്‍ക്കുന്നതെന്ന സന്ദേശമുള്ള ചിത്രമായിരുന്നു അതെന്നും ഹെലന്‍ പറയുന്നു.

ഹെലന്‍ ഉയര്‍ത്തിയ ആരോപണത്തിന് ഷെയ്ന്‍ വോണ്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. പക്ഷെ ഇതിനകം ഹെലന്റെ പരാതിയ്ക്കെതിരെ വോണിന്റെ വക്കീല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേ സമയം ഹെലന്റെ പരാതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ചില അഭിപ്രായങ്ങളും സണ്ടേ ടൈംസില്‍ പ്രസിദ്ധകരിച്ചിട്ടുണ്ട്. ഇതില്‍ ആസ്ത്രേല്യന്‍ ടീമിനെ തന്നിലേക്ക് ആകര്‍ഷിയ്ക്കാനായി ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ ഹെലന്‍ തീരെ ചെറിയ വസ്ത്രം ധരിച്ചെത്തിയതായും ഹെലന്റെ കേശം അലങ്കരിയ്ക്കുന്ന ക്ലിഫോര്‍ഡ് വാന്റര്‍ വെസ്തൂയ്സെന്‍ മൊഴി നല്കിയിട്ടുണ്ട്.

Story first published: Wednesday, December 7, 2011, 13:54 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+