ചെന്നൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ആസ്ത്രേല്യയുടെ ഷെയ്ന്‍വോണ്‍ ബൗളിംഗില്‍ പുതിയ ലോകറിക്കാര്‍ഡിട്ടു.
ഇര്‍ഫാന്‍ പത്താന്റെ വിക്കറ്റെടുത്തതോടെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളറായി ഷെയ്ന്‍ വോണ്‍. ഷെയ്ന്‍ വോണിന്റെ 533ാം വിക്കറ്റായിരുന്നു ഇര്‍ഫാന്‍ പത്താന്റേത്. ഷെയ്ന്‍വോണിന്റെ പന്തില്‍ മാത്യുഹെയ്ഡന്‍ സ്ലിപ്പില്‍ ഇര്‍ഫാന്‍ പത്താന്റെ ക്യാച്ചെടുത്തു.
ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ റിക്കാര്‍ഡാണ് ഷെയ്ന്‍വോണ്‍ തകര്‍ത്തത്. 12 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള 35കാരനായ ഷെയ്ന്‍വോണിന്റെ 114ാം ടെസ്റ് മത്സരമാണിത്.