സെവാഗ് വിവാഹിതനായി
ദില്ലി: നജഫ്ഗഡിലെ രാജകുമാരന്‍ ഇനി ജീവിതത്തില്‍ പുതിയ ഇന്നിംഗ്സ് തുടങ്ങുന്നു. സെവാഗ് കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ചടങ്ങില്‍ ആരതി അഹ്ലവത്തിന്റെ കഴുത്തില്‍ താലി ചാര്‍ത്തി.
കേന്ദ്രതൊഴില്‍ മന്ത്രി സാഹിബ് സിംഗ് വര്‍മ്മയോടൊപ്പം മെഴ്സിഡസ് ബെന്‍സ് കാറിലാണ് സെവാഗ് വിവാഹവേദിയ്ക്ക് മുന്നില്‍ വന്നിറങ്ങിയത്. കേന്ദ്രനിയമമന്ത്രി അരുണ്‍ജെയ്റ്റ്ലിയുടെ വസതിയായിരുന്നു വിവാഹവേദി. പ്രത്യേകം ഡിസൈന്‍ ചെയ്ത വിവാഹ വേഷത്തിലായിരുന്നു സെവാഗ്. വധു സ്വര്‍ണ്ണ എംബ്രോയഡറിയുള്ള പിങ്ക് നിറത്തിലുള്ള ലെഹ്ംഗ ചോളിയാണ് ധരിച്ചിരുന്നത്.
വിവാഹവേദിയ്ക്ക് ചുറ്റും കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവാഹസമയത്ത് പതിവ് തെറ്റിച്ച് മഴ പെയ്തത് അതിഥികള്‍ക്ക് അസൗകര്യമുണ്ടാക്കി. മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അശോക റോഡിലെ വസതിയിലായിരുന്നു വിവാഹമെങ്കിലും ബാംഗ്ലൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ ജെയ്റ്റ്ലിയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ക്ഷണക്കത്തില്ലാത്ത ആരെയും അകത്തേയ്ക്ക് കടത്തിവിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമുണ്ടായില്ല. മാധ്യമപ്രവര്‍ത്തകര്‍ പലരും കേന്ദ്രമന്ത്രി സാഹിബ് സിംഗ് വര്‍മ്മയ്ക്കെതിരെ വിമര്‍ശനമുയര്‍ത്തുന്നുണ്ടായിരുന്നു. കാരണം പാകിസ്ഥാന്‍ പര്യടനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അന്ന് മുതല്‍ സെവാഗ് സാഹിബ് സിംഗ് വര്‍മ്മയുടെ കസ്റഡിയിലാണ്. ഇതുവരെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ പോലും സെവാഗിന് വര്‍മ്മ അനുമതി നല്കിയിട്ടില്ല. സാഹിബ് സിംഗ് വര്‍മ്മയ്ക്ക് വേണ്ടി സെവാഗ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ട്.
ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കേന്ദ്ര സ്പോര്‍ട്സ്-യുവജന കാര്യമന്ത്രി വിജയ് ഗോയല്‍, ബിജെപി വക്താവ് പ്രകാശ് ജവാദേകര്‍, കോണ്‍ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്ലര്‍, ഹീറോ ഗ്രൂപ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജാല്‍, ചലച്ചിത്ര താരം പൂനം ധില്ലന്‍ എന്നിവരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
സെവാഗും ആരതിയും യൂറോപ്പിലായിരിക്കും ഹണിമൂണ്‍ ആഘോഷിയ്ക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications