ഏകദിനപരമ്പര: ഷേവാഗ് ഇല്ല
പുണെ: ആസ്ത്രേലിയയ്ക്കെതിരേയുള്ള ഏകദിന പരമ്പരയിലെ ശേഷിച്ച മത്സരങ്ങളില്‍ യുവ ഓള്‍റൗണ്ടര്‍ വീരേന്ദ്ര ഷേവാഗ് കളിക്കില്ല. മാര്‍ച്ച് 25 ഞായറാഴ്ച ബാംഗ്ലൂരില്‍ ഒന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്നാണിത്.
ഷേവാഗിന് ഒരു ഓപ്പറേഷന്‍ ആവശ്യമുണ്ടെന്നും തുടര്‍ന്നുള്ള ഏകദിനങ്ങളില്‍ കളിക്കാനാവില്ലെന്നും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയ്വന്ത് ലെലെ പുണെയില്‍ അറിയിച്ചു. ഇടംക-യ്യന്‍ ബാറ്റ്സ്മാന്‍ യുവ്രാജ് സിംഹിനെ ഷേവാഗിനു പകരമായി 14 അംഗ ടീമില്‍ ഉള്‍പ്പെടുത്തി.
ബാംഗ്ലൂരിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം നടത്തിയ ഷേവാഗായിരുന്നു മാന്‍ ഓഫ് ദ മാച്ച് . 58 റണ്‍സ് നേടുകയും 59 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് ആസ്ത്രേലിയന്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു ഷേവാഗ് .
മാര്‍ച്ച് 28 ബുധനാഴ്ച പുണെയിലാണ് ഇന്ത്യാ- ആസ്ത്രേലിയ രണ്ടാം ഏകദിന മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications