കാന്‍ഡി: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റിന്റെ രണ്ടാം ദിവസം ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റിന് 52 റണ്‍സ് നേടി.
ഓപ്പണര്‍ സനത് ജയസൂര്യയാണ് പുറത്തായത്. സഹീര്‍ഖാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയ ജയസൂര്യയ്ക്ക് ആറ് റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ആദ്യടെസ്റില്‍ മാന്‍ ഒഫ് ദ മാച്ചായ ജയസൂര്യ ഒന്നാം ഇന്നിംഗ്സിലും പരാജയമായിരുന്നു. മൂന്ന് റണ്ണായിരുന്നു ജയസൂര്യയുടെ ഒന്നാം ഇന്നിംഗ്സിലെ സംഭാവന.
മാര്‍വന്‍ അട്ടപ്പട്ടുവും (38) സങ്കക്കാരയും (18) ആണ് ക്രീസില്‍.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 232 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് 42 റണ്‍സിന്റെ ലീഡുണ്ട്.