ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം
കാന്‍ഡി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ് ഏഴ് വിക്കറ്റിന് ഇന്ത്യ ജയിച്ചു. ജയിക്കാന്‍ വേണ്ട 264 റണ്‍സ് പക്വതയാര്‍ന്ന ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ഇന്ത്യ നേടിയത്. ഇതോടെ മൂന്ന് കളികളുള്ള പരമ്പര 1-1 എന്ന നിലയിലായി.
ക്ഷമയോടെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും (98 നോട്ടൗട്ട്) രാഹുല്‍ ദ്രാവിഡും (75) ആണ് ഇന്ത്യയെ വിജയലക്ഷ്യത്തിലെത്തിച്ചത്. ഒന്നാം ഇന്നിംഗ്സിലേതു പോലെ വിക്കറ്റുകള്‍ കളഞ്ഞ് കുളിക്കാതെ വിജയത്തിലേക്ക് ഏകാഗ്രതയോടെ ടീമിനെ നയിക്കാന്‍ ഇവരുടെ പക്വതയാര്‍ന്ന ബാറ്റിംഗിന് കഴിഞ്ഞു. ഗാംഗുലിയാണ് മാന്‍ ഒഫ് ദ മാച്ച്.
ഒന്നിന് 55 എന്ന നിലയില്‍ ജയിക്കാന്‍ 209 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശ്രീലങ്കന്‍ ബൗളര്‍മാരെ വളരെ തന്ത്രപരമായി നേരിടുന്നതില്‍ വിജയിച്ചു. 103 റണ്‍സില്‍ നില്‍ക്കുമ്പോള്‍ പുറത്തായ സദ്ഗോപന്‍ രമേഷിനു (31) ശേഷം ക്രീസിലെത്തിയ ഗാംഗുലി ദ്രാവിഡുമായി ചേര്‍ന്ന് പടുത്ത കൂട്ടുകെട്ട് ഇന്ത്യയുടെ വിജയം സുനിശ്ചിതമാക്കി. 91 റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.
മുരളീധരന്റെ പന്തില്‍ ആര്‍നോള്‍ഡ് പിടിച്ചാണ് ദ്രാവിഡ് പുറത്തായത്. തുടര്‍ന്നെത്തിയ മുഹമ്മദ് കെയ്ഫും (19 നോട്ടൗട്ട്) ഗാംഗുലിയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications