ജോഹന്നാസ്ബര്‍ഗ്: നിര്‍ഭാഗ്യം സച്ചിനെ വേട്ടയാടുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു പന്തിലാണ് ശ്രീലങ്കയ്ക്കെതിരെ സച്ചിന്റെ കയ്യില്‍ നിന്ന് സെഞ്ച്വറി വഴുതിപ്പോയത്.
സച്ചിന് 97 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് നിര്‍ഭാഗ്യം സച്ചിനെ വിഴുങ്ങിയത്. അരവിന്ദ ഡിസില്‍വയുടെ അപകടകരമല്ലാത്ത ഒരു പന്ത് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ചത് അബദ്ധമായി. ബാറ്റിലൂടെ ഉരുണ്ട പന്ത് വായുവില്‍ ഉയരുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ക്ക് അനായാസമായ ക്യാച്ച്.
ഇതോടെ ഈ ലോകകപ്പില്‍ സച്ചിന് നഷ്ടപ്പെടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ 98ല്‍ നില്‍ക്കുമ്പോഴാണ് സച്ചിന്റെ വിക്കറ്റ് നഷ്ടമായത്.