ഡംബുള്ള: ഇന്ത്യക്കെതിരായ മത്സരത്തില്‍ ഓപ്പണര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റെടുക്കുന്ന യുഎഇ ടീം ബൗളര്‍ക്ക് യുഎഇ അധികൃതര്‍ ആയിരം ഡോളര്‍ (45,000 രൂപ) പ്രതിഫലം പ്രഖ്യാപിച്ചു.
പണത്തിനായി മാത്രം ടെണ്ടുല്‍ക്കറുടെ വിക്കറ്റെടുക്കാന്‍ ആരും കളിക്കില്ലെന്നും ടെണ്ടുല്‍ക്കറുടെ വിക്കറ്റെടുക്കുന്നതു തന്നെ ഒരു ബൗളറെ സംബന്ധിച്ച് അംഗീകാരമാണെന്നും യുഎഇ ടീം ക്യാപ്റ്റന്‍ ഖുറം ഖാന്‍ പറഞ്ഞു.
യൂറോ കപ്പില്‍ ഗ്രീസിന് ജേതാക്കളാവാമെങ്കില്‍ ഏഷ്യാ കപ്പില്‍ തങ്ങള്‍ക്കും ചാമ്പ്യന്‍മാരാവാമെന്ന് ഖുറം ഖാന്‍ പറഞ്ഞു.