Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ സെഞ്ച്വറിയെച്ചൊല്ലി വിവാദം

മുള്‍ട്ടാന്‍: സച്ചിനെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ അനുവദിയ്ക്കാത്തതിനെച്ചൊല്ലി വിവാദമുയരുന്നു. സച്ചിന്‍ തന്നെ മാധ്യമപ്രവര്‍ത്തകരോട് തന്റെ അതൃപ്തി തുറന്നുപറഞ്ഞതോടെയാണ് ഇത് ചര്‍ച്ചാവിഷയമായത്.

സച്ചിന്റെ സ്കോര്‍ 194ല്‍ എത്തിനില്ക്കുമ്പോഴാണ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ഇക്കാര്യം തനിയ്ക്ക് നേരത്തെ അറിയില്ലായിരുന്നുവെന്നാണ് സച്ചിന്റെ പരാതി. യുവരാജ് സിംഗ് പുറത്തായതോടെ ഗ്യാലറിയില്‍ നിന്ന് ദ്രാവിഡ് തങ്ങളെ തിരിച്ചുവിളിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി എന്നും സച്ചിന്‍ പറയുന്നു. രണ്ടോ മൂന്നോ ഓവര്‍ കൂടി ബാറ്റ് ചെയ്താലും ഒന്നും സംഭവിയ്ക്കില്ലായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

ഇരട്ട സെഞ്ച്വറിയ്ക്ക് തൊട്ടടുത്ത് നില്ക്കെ ഡിക്ലയര്‍ ചെയ്തത് എന്നെ നിരാശപ്പെടുത്തി. ഇന്ത്യ ഡിക്ലയര്‍ ചെയ്യുമെന്നറിയാമായിരുന്നു. പക്ഷെ അതിത്ര പെട്ടെന്നാകുമെന്ന് കരുതിയില്ല. ചായ സമയത്ത് പോസിറ്റീവ് ക്രിക്കറ്റ് കളിയ്ക്കണമെന്നായിരുന്നു തീരുമാനം. ടെസ്റ് ക്രിക്കറ്റില്‍ ഓവറില്‍ നാല് എന്ന റണ്‍ നിരക്ക് ഒട്ടും മോശമല്ല. - സച്ചിന്‍ പറഞ്ഞു.

അതേ സമയം മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ നവജോത് സിദ്ദു സച്ചിനെതിരെ ശക്തമായി രംഗത്തെത്തി. സെഞ്ച്വറിയ്ക്കല്ല ടീം സ്പിരിറ്റിനാണ് പ്രാധാന്യം നല്കേണ്ടെന്നതാണ് സിദ്ദുവിന്റെ അഭിപ്രായം. രാഹുല്‍ ദ്രാവിഡ്ഒരിയ്ക്കലും സച്ചിനെതിരെ സംസാരിക്കാന്‍ പോകുന്നില്ലെന്നും ദ്രാവിഡ് എപ്പോഴും ടീം സ്പിരിറ്റ് സൂക്ഷിയ്ക്കുന്ന ആളാണെന്നും സിദ്ദു പറഞ്ഞു. ഇയാന്‍ ചാപ്പലും ടെണ്ടുല്‍ക്കറിനെ എതിര്‍ത്തു. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ ചെയ്യുന്നതാണ് ശരിയെന്ന അഭിപ്രായമായിരുന്നു ചാപ്പലിനും.

ഇരട്ട സെഞ്ച്വറി നേടിയിരുന്നെങ്കില്‍ സച്ചിന്‍ 34 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കി സുനില്‍ ഗവാസ്കറിന്റെ റിക്കാര്‍ഡിന് ഒപ്പമെത്തുമായിരുന്നു.

Story first published: Friday, February 8, 2013, 18:09 [IST]
Other articles published on Feb 8, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+