സച്ചിനും മുരളിയും ഏറ്റുമുട്ടുമ്പോള്‍
ജോഹന്നാസ്ബര്‍ഗ്: ലോകമാകെ ഉറ്റുനോക്കുകയാണ്- ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍ മുത്തയ്യ മുരളീധരനും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഏറ്റുമുട്ടുമ്പോള്‍ എന്തു സംഭവിക്കും?
പാകിസ്ഥാന്റെ പേസ് ബൗളര്‍ ശുഹൈബ് അക്തറിനെ ഒരു ഓവറില്‍ 18 റണ്‍സെടുത്ത് കെട്ടുകെട്ടിച്ച സച്ചിന്‍ പക്ഷെ കെനിയയ്ക്കെതിരായ മത്സരത്തില്‍ അല്പം മങ്ങി. വെറും അഞ്ചു റണ്‍സിനാണ് സച്ചിന്റെ വിക്കറ്റ് നഷ്ടമായത്. പക്ഷെ ഇതുവരെ സച്ചിന്‍ ലോകകപ്പില്‍ 474 റണ്‍സെടുത്തു കഴിഞ്ഞു.
ഗ്ലാസ് പ്രതലത്തില്‍ പോലും പന്ത് സ്പിന്‍ ചെയ്യാന്‍ കഴിവുള്ള ബൗളറാണ് മുരളീധരന്‍. പക്ഷെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഒരു യുദ്ധത്തിനില്ലെന്ന് മുരളി പ്രഖ്യാപിച്ചു കഴിഞ്ഞു. സച്ചിനെ കുടുക്കാന്‍ നിങ്ങള്‍ക്കാവില്ല. അദ്ദേഹം പന്തിന്റെ ഗതി വളരെ വേഗം മനസ്സിലാക്കും. ബൗളറുടെ കയ്യില്‍ നിന്ന് പന്ത് വിട്ടാലുടനെ ഗതി സച്ചിന്‍ മനസ്സിലാക്കും.- മുരളീധരന്‍ പറയുന്നു. പക്ഷെ മുരളിയെ തോല്പിക്കാന്‍ സച്ചിന് കഴിയുമോ?
പേസ് ബൗളര്‍ ചാമിന്ദാ വാസാണ് ശ്രീലങ്കയുടെ മറ്റൊരു ആക്രമണകാരി. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറാണ് ചാമിന്ദാവാസ്. ചാമിന്ദാവാസും സച്ചിനും തമ്മിലുള്ള ഏറ്റുമുട്ടലും ക്രിക്കറ്റ് പ്രേമികള്‍ വിസ്മയത്തോടെ കാത്തിരിക്കുന്നു.
എന്തായാലും ഇന്ത്യയെയും ശ്രീലങ്കയെയും സംബന്ധിച്ച് ഈ മത്സരം നിര്‍ണ്ണായകമാണ്. ഈ കളി ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്താം. ശ്രീലങ്കയ്ക്ക് സെമി സാധ്യത ഉറപ്പിക്കാം.
കഴിഞ്ഞ ദിവസം കളി നടക്കുന്ന ജോഹന്നസ് ബര്‍ഗിലെ വാണ്ടറേഴ്സ് സ്റേഡിയത്തില്‍ മഴ പെയ്തിരുന്നു. പക്ഷെ തിങ്കളാഴ്ച മഴ കളിയെ ചതിക്കില്ലെന്നാണ് കാലാവസ്ഥാപ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications