സച്ചിന് ഇളവ്: കേന്ദ്രം ന്യായീകരിക്കുന്നു
മുംബൈ: സച്ചിന് നികുതിയിളവ് നല്കിയത് പൊതുതാല്പര്യപ്രകാരമാണെന്ന് കേന്ദ്രധനകാര്യവകുപ്പ്. മുംബൈ ഹൈക്കോടതിയില്‍ ഒരു അഭിഭാഷകന്‍ സച്ചിനെതിരെ നല്കിയിരിക്കുന്ന പൊതുതാല്പര്യഹര്‍ജിയില്‍ നല്കിയ വിശദീകരണത്തിലാണ് കേന്ദ്രധനകാര്യവകുപ്പ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
സച്ചിനെതിരെ മുംബൈയിലെ അഭിഭാഷകന്‍ വി.എം. ഭരദ്വാജ് ആണ് മുംബൈ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്കിയത്. ദില്ലി ഹൈക്കോടതി ഈ പ്രശ്നത്തില്‍ സച്ചിന് കാരണം കാണിക്കല്‍ നോട്ടീസയിച്ചിട്ടുണ്ട്.
എന്നാല്‍ സത്യസന്ധനായ നികുതിദായകന്‍ എന്ന നിലയില്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഈ വാദം ശരിയല്ലെന്നാണ് അഡ്വ. വി.എം. ഭരദ്വാജ് വാദിയ്ക്കുന്നത്. പ്രധാനമന്ത്രി, ധനകാര്യമന്ത്രി ജസ്വന്ത് സിംഗ്, മുന്‍ വാര്‍ത്താവിനിമയ മന്ത്രി പ്രമോദ് മഹാജന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെയാണ് തന്റെ പൊതുതാല്പര്യഹര്‍ജിയില്‍ വി.എം. ഭരദ്വാജ് പ്രതിയാക്കിയിരിക്കുന്നത്.
വിദേശ ഫെറാറി കാര്‍ ഇറക്കുമതി ചെയ്യാന്‍ ഏകദേശം 1.5 കോടിയുടെ നികുതിയിളവാണ് കേന്ദ്രസര്‍ക്കാര്‍ സച്ചിന് നല്കിയത്. തന്റെ സ്വന്തം ആവശ്യത്തിന് മാത്രമേ കാര്‍ ഉപയോഗിക്കൂവെന്നും അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ഈ കാര്‍ ആര്‍ക്കും സമ്മാനമായി നല്കുകയോ വില്ക്കുകയോ ചെയ്യില്ലെന്നും സച്ചിന്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നികുതിയിളവ് നല്കിയത്.
പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. ജൂലായ് 16നാണ് ഈ പൊതുതാല്പര്യഹര്‍ജിയില്‍ ഏറ്റവുമൊടുവില്‍ കോടതി വാദം കേട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications