മാക് മില്ലനും പ്രതി ; പക്ഷേ ശിക്ഷയില്ല
ദില്ലി: സചിന്‍ വിവാദം കൊഴുക്കുന്നതിനിടെ, നിയമപാലനം പലതരത്തിലാണെന്നതിന് പുതിയ തെളിവ് .
ന്യൂസിലാന്റിന്റെ മീഡിയം പേസര്‍ ക്രെയ്ഗ് മാക് മില്ലന്‍ മത്സരത്തിനിടയില്‍ പന്തിന്റെ തുന്നല്‍, വിരലു കൊണ്ട് വലിക്കുന്ന ദൃശ്യം ഒരു ടിവി ചാനല്‍ പ്രദര്‍ശിപ്പിച്ചു. ആസ്ത്രേലിയയുമായി ഹൊബാര്‍ട്ടില്‍ നടക്കുന്ന രണ്ടാം ടെസ്റിന്റെ ഒന്നാം ദിവസമാണ് സംഭവം.
അമ്പയറെ കടന്നു പോകുന്ന മാക് കില്ലന്‍ പന്തിന്റെ തുന്നലില്‍ വിരലോടിക്കുന്നതും നഖം കൊണ്ട് അത് കുത്തിയിളക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണത്രെ. പക്ഷേ, അമ്പയറുടെ സമ്മതപ്രകാരമാണോ ഇപ്രകാരം ചെയ്തതെന്ന് വ്യക്തമല്ല.
ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിനിടെ ഇതേ കുറ്റം ചെയ്തെന്നാരോപിച്ചാണ് സചിനെ ഒരു ടെസ്റില്‍ നിന്നും വിലക്കിയത്. ഇതു സംബന്ധിച്ച വിവാദം കായികലോകത്ത് കത്തിപ്പടരുകയാണ്. റഫറിയുടെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത് ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ് വോയാണ്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വോയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications