Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് ലോകകപ്പ് നേടാനാവും: ഇമ്രാന്‍

പോര്‍ട്ട് എലിസബത്ത്: ഇപ്പോഴത്തെ ഫോം നിലനിര്‍ത്തുകയാണെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാനാവുമെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ഖാന്‍ പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിംഗ് പാകിസ്ഥാന്‍ ബൗളിംഗിനെ നിഷ്പ്രഭമാക്കി. കളിയുടെ അവസാനം അനായാസമായ വിജയത്തിലാണ് കലാശിച്ചത്. 270 പാകിസ്ഥാനെ സംബന്ധിച്ച് മതിയായ സ്കോറാണെന്നാണ് ഞാന്‍ കരുതിയിരുന്നത്.

ഇരുടീമുകളുടെയും പ്രകടനങ്ങള്‍ തമ്മിലുള്ള വ്യത്യാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്നിംഗ്സാണ്. പാകിസ്ഥാന്റെ ശക്തരായ ബൗളര്‍മാരായ അക്രത്തെയും അക്തറെയും സച്ചിന്‍ ആക്രമിച്ചു. തിരിച്ചടിക്കാന്‍ പാകിസ്ഥാന്റെ ഭാഗത്ത് ആരുമുണ്ടായിരുന്നില്ല.

വളരെ പോസിറ്റീവായാണ് സച്ചിന്‍ കളിച്ചത്. സച്ചിന്‍ ആക്രമിച്ച് കളിച്ചതു കാരണം മറ്റ് ബാറ്റ്സ്മാന്മാര്‍ക്ക് ജോലി എളുപ്പമായി. ആസ്ട്രേലിയയെ പോലുള്ള ടീമുകളെ പിന്നീട് നേരിടുമ്പോള്‍ സച്ചിന്റെ ഉജ്വല പ്രകടനം അത്യാവശ്യമാണ്.

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ സച്ചിനാണെന്ന് തനിക്കഭിപ്രായമില്ലെന്ന് ഇമ്രാന്‍ പറഞ്ഞു. വിവിയന്‍ റിച്ചാഡ്സാണ് ഏറ്റവും മികച്ച പ്രതിഭ. തീര്‍ച്ചയായും സഹീര്‍ അബാസും ഇയാനും ഗ്രെഗ് ചാപ്പലും മജിദ് ഖാനുമൊക്ക ഉള്‍പ്പെടുന്ന മികച്ച ബാറ്റ്സ്മാന്മാരുടെ രണ്ടാമത്തെ ഗണത്തില്‍ സച്ചിനുമുണ്ട്.

Story first published: Wednesday, December 7, 2011, 13:53 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+