ഫെറാറി കാര്‍ : സച്ചിന് നോട്ടീസ്
ദില്ലി: വിദേശത്ത് നിന്നും ഫെറാറി കാര്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും നികുതിയിളവ് നേടിയ സച്ചിനെതിരെ ദില്ലി ഹൈക്കോടതി കാരണം കാണിക്കല്‍ നോട്ടീസയച്ചു. ഫെറാറി കാര്‍ ഇറക്കുമതി ചെയ്യാന്‍ സച്ചിന് 1.13 കോടിയുടെ നികുതി ഇളവുചെയ്തുകൊടുത്തതിന് കാരണം കാണിയ്ക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സച്ചിന് നികുതിയിളവ് കൊടുത്തതിന്റെ പേരില്‍ വിവിധ പത്രങ്ങളില്‍ വന്ന വിമര്‍ശനം കണക്കിലെടുത്താണ് ദില്ലി ഹൈക്കോടതി ജസ്റിസ് വിക്രംജിത് സെന്‍ സ്വമേധയാ കേസെടുത്തത്. വേണ്ടത്ര പണമില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അര്‍ജുന അവാര്‍ഡുകളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഇത്തരം ഭീമമായ ഇളവുകള്‍ നല്കുന്നത് അനാവശ്യ ധൂര്‍ത്താണെന്നും ഹൈക്കോടതി വിശദീകരിയ്ക്കുന്നു.
ഭരണഘടനയുടെ 14ാം ആര്‍ട്ടിക്കിള്‍ പ്രകാരം ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നല്കുന്നത് കുറ്റകൃത്യമായി കണക്കാക്കാവുന്നതാണെന്നും ജസ്റിസ് വിക്രംജിത് സെന്‍ വാദിയ്ക്കുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയത്തോടും കായികമന്ത്രാലയത്തിനോടും ഇക്കാര്യത്തില്‍ വിശദീകരണം നല്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് കായിക ഇനങ്ങളോട് തികഞ്ഞ അവജ്ഞയും ക്രിക്കറ്റിനോട് അമിതമായ ധൂര്‍ത്തുമാണ് കേന്ദ്ര കായിക മന്ത്രാലയം ഇക്കാര്യത്തില്‍ പുലര്‍ത്തുന്നതെന്നും ജസ്റിസ് വിക്രംജിത്സെന്‍ ആരോപിയ്ക്കുന്നു.
ആഗസ്ത് 19ന് ഇക്കാര്യത്തില്‍ കോടതി വാദം കേള്‍ക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications