ലണ്ടന്‍: പ്രൈസ്വാട്ടര്‍ഹൗസ്കൂപ്പേര്‍സിന്റെ ടെസ്റ് റേറ്റിംഗില്‍ ആദ്യ10 ബാറ്റ്സ്മാന്‍മാര്‍ക്കിടയിലെ സ്ഥാനം രാഹുല്‍ ദ്രാവിഡും സച്ചിന്‍ ടെണ്ടുല്‍ക്കറും നിലനിര്‍ത്തി.
809 പോയിന്റുകളോടെ ദ്രാവിഡ് നാലാം സ്ഥാനവും 779 പോയിന്റുകളോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏഴാം സ്ഥാനവും നിലനിര്‍ത്തി. ഓസ്ട്രേല്യയുടെ ഓപ്പണര്‍ മാത്യു ഹെയ്ഡനാണ് ഒന്നാമത്.
ബൗളര്‍മാരില്‍ ഹര്‍ഭജന്‍സിംഗ് ആറാം സ്ഥാനം നിലനിര്‍ത്തി. 679 പോയിന്റുകളോടെ അനില്‍ കുംബ്ലൈ ഒമ്പതാം സ്ഥാനത്തു നിന്ന് എട്ടാമതെത്തി. സൗത്ത് ആഫ്രിക്കയുടെ പേസ് ബൗളര്‍ ഷോണ്‍ പോളോക്കാണ് ബൗളര്‍മാരില്‍ ഒന്നാമന്‍.
ആദ്യത്തെ 10 ബാറ്റ്സ്മാന്‍മാര്‍: മാത്യു ഹെയ്ഡന്‍ (895), ബ്രയന്‍ ലാറ (887), റിക്കി പോണ്ടിംഗ് (847), രാഹുല്‍ ദ്രാവിഡ് (809), ആദം ഗില്‍ക്രിസ്റ് (806), ഇന്‍സമാം ഉള്‍ ഹക്ക് (792), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (779), ട്രെസ്കോത്തിക് (774), മാര്‍ക് റിച്ചാഡ്സണ്‍ (765), മൈക്കിള്‍ വോഗന്‍ (759).
ആദ്യത്തെ 10 ബൗളര്‍മാര്‍: ഷോണ്‍ പോളോക്ക് (870), മുത്തയ്യ മുരളിധരന്‍ (861), ഗ്ലെന്‍ മക്ഗ്രാത്ത് (831), ശുഹൈബ് അക്തര്‍ (791), ജാസണ്‍ ഗില്ലെസ്പി (758), ഹര്‍ഭജന്‍സിംഗ് (721), ഡാരില്‍ ടഫി (692), അനില്‍ കുംബ്ലൈ (679), ജാക്വസ് കാലിസ് (673), സ്റുവര്‍ട്ട് മാക്ഗില്‍ (667).