ദക്ഷിണാഫ്രിക്കക്ക് വിജയം; പരമ്പര സമനിലയില്‍
മെല്‍ബണ്‍: അവസാന ഏകദിനത്തില്‍ ആസ്ത്രേലിയയെ എട്ടു റണ്ണിന് തോല്പിച്ച് ദക്ഷിണാഫ്രിക്ക മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സമനിലയിലാക്കി.
ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ആസ്ത്രേലിയക്കായിരുന്നു വിജയം. രണ്ടാം ഏകദിനം സമനിലയില്‍ അവസാനിച്ചു.
മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റിന് 206 റണ്‍സെടുത്തു. മറുപടിയായി ആസ്ത്രേലിയക്ക് 48 ഓവറില്‍ ഒമ്പത് വിക്കറ്റിന് 198 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
22 പന്തില്‍ 28 റണ്‍സും 10 ഓവറില്‍ 29 റണ്‍ വഴങ്ങി രണ്ടു വിക്കറ്റുമെടുത്ത ദക്ഷിണാഫ്രിക്കയുടെ നിക്കി ബോയെയാണ് മാന്‍ ഓഫ് ദിമാച്ച്. മാന്‍ ഓഫ് ദ സീരീസും ബോയെ തന്നെ.
ആദ്യം ബാറ്റിംഗാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും മധ്യനിര അവസരത്തിനൊത്തുയര്‍ന്നത് തുണയായി. ലാന്‍സ് ക്ലൂസ്നര്‍ (49), മക്കെന്‍സി (45) എന്നിവര്‍ ചേര്‍ന്ന് നേരെയാക്കിയ ഇന്നിംഗ്സിന്റെ അവസാനത്തില്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കും (33), നിക്കി ബോയെയും (28) ആഞ്ഞടിച്ചു. ആസ്ത്രേലിയക്കു വേണ്ടി ഗ്ലെന്‍ മക്ഗ്രാത്തും ബ്രെറ്റ് ലീയും മൂന്നു വിക്കറ്റു വീതമെടുത്തു.
മറുപടിയായി ബാറ്റിംഗാരംഭിച്ച ആസ്ത്രേലിയയുടെ മാര്‍ക്ക് വോ (1) പെട്ടെന്നുതന്നെ പുറത്തായി. 63 റണ്ണെടുത്ത ആദം ഗില്‍ക്രിസ്റ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റു ബാറ്റ്സ്മാന്മാരില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. 33 റണ്‍സെടുത്ത മൈക്കല്‍ ബെവനും 31 റണ്‍സെടുത്ത ഡാമിയന്‍ മാര്‍ട്ടിനും മാത്രമാണ് അല്പമെങ്കിലും ചെറുത്തു നിന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications