രഞ്ജി: കേരളം 206ന് പുറത്ത്
കൊച്ചി: തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ആദ്യദിവസം തന്നെ മുഴുവന്‍ വിക്കറ്റും നഷ്ടപ്പെട്ട് പുറത്തായി. കഴിഞ്ഞയാഴ്ച കര്‍ണാടകത്തെ തറപറ്റിച്ച കേരള ടീമിന്റെ നിഴല്‍ മാത്രമാണ് നവംബര്‍ 29 ബുധനാഴ്ച കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹൃുരാജ്യാന്തര സ്റേഡിയത്തില്‍ കണ്ടത്.
206 റണ്‍സെടുത്ത് എല്ലാവരും പുറത്തായ കേരളത്തിനെതിരെ കളി നിര്‍ത്തുമ്പോള്‍ തമിഴ്നാട് 17 റണ്‍സെടുത്തിട്ടുണ്ട്.
പ്രശാന്ത് മേനോന്റെ അര്‍ധസെഞ്ച്വറിയോടടുത്ത പ്രകടനവും വാലറ്റക്കാരുടെ ചെറുത്തുനില്പും ഉണ്ടായിരുന്നില്ലെങ്കില്‍ കേരളത്തിന്റെ സ്ഥിതി ഇതിലും ദയനീയമായേനെ.
ക്യാപ്റ്റന്‍ റോബിന്‍സിംഹ് ഉള്‍പ്പെടെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച മൂന്ന് താരങ്ങളുടെ പെരുമയില്‍ അണിനിരന്ന തമിഴ്നാട് ഒരിക്കല്‍ പോലും എതിരാളികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ചില്ല. 33 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍ ഗിരിലാല്‍ പുറത്തായി.
തുടര്‍ന്ന് ക്രീസിലെത്തിയ പ്രശാന്ത് ഏഴു ഫോറുകളടക്കമാണ് 47 റണ്‍സ് തികച്ചത്. അര്‍ധസെഞ്ച്വറി തികയ്ക്കാനാവാതെ പ്രശാന്ത് മടങ്ങി.
ചായ സമയത്ത് ആറിന് 147ലെത്തി നില്‍ക്കുകയായിരുന്ന കേരളം കളി പുനരാരംഭിച്ചതോടെ രാം പ്രകാശിന്റെ വിക്കറ്റ് നഷ്ടമായി. മുന്‍ ഇന്ത്യന്‍ താരം ആശിഷ് കപൂറിന്റെ പന്തില്‍ ക്യാച്ചെടുത്തത് വിദ്യുത് ശിവരാമകൃഷ്ണനായിരുന്നു. അനന്തപത്മനാഭനും സുരേഷ് കുമാറും താമസിയാതെ മടങ്ങിയപ്പോള്‍ കേരളത്തിന്റെ സ്കോര്‍ ഒമ്പതിന് 157.
കേരളത്തിന്റെ കഥ കഴിഞ്ഞെന്ന് കരുതിയ ഘട്ടത്തില്‍ കമറുദ്ദിന് കൂട്ടായി ടിനു യോഹന്നാന്‍ എത്തി. 52 മിനിട്ട് ക്രീസില്‍ നിന്ന് 74 പന്തുകള്‍ നേരിട്ട സഖ്യം കേരളത്തിന് സമ്മാനിച്ചത് വിലപ്പെട്ട 49 റണ്‍സ്. 43 പന്തില്‍ നിന്നും 42 റണ്‍സെടുത്താണ് കമറുദ്ദിന്‍ പുറത്തായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications