കൊച്ചി: അമ്പത്തിയൊന്നാമത് അഖിലേന്ത്യാ പൂജാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സപ്തംബര്‍ 21 വെള്ളിയാഴ്ച തുടങ്ങും. ഒക്ടോബര്‍ 28 വരെയാണ് ടൂര്‍ണമെന്റ് .
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് നടത്തുന്ന ടൂര്‍ണമെന്റ് രണ്ടു ഘട്ടങ്ങളായാണ് നടക്കുക. ഒന്നാം ഘട്ടത്തില്‍ യോഗ്യത നേടുന്നവര്‍ രണ്ടാം ഘട്ടത്തില്‍ മത്സരിക്കും.
നിലവിലെ ചാമ്പ്യന്മാരായ ഓള്‍ ഇന്ത്യ സ്റേറ്റ് ബാങ്ക് അസോസിയേഷനു പുറമെ ബാംഗ്ലൂര്‍ കാനറാബാങ്ക്, ചെന്നൈ ചെംപ്ലാസ്റ്, ഇന്ത്യന്‍ സിമന്റ്സ്, ഇന്ത്യ ഓവര്‍സീസ് ബാങ്ക് എന്നീ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.