Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാജ്പേയി ക്രിക്കറ്റ് താരങ്ങളെ കണ്ടു

ദില്ലി: പാകിസ്ഥാനിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രധാനമന്ത്രി വാജ്പേയിയെ കണ്ടു. താരങ്ങള്‍ക്ക് വിജയം ആശംസിച്ചതോടൊപ്പം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയ്ക്ക് വാജ്പേയി ഒരു ക്രിക്കറ്റ് ബാറ്റും സമ്മാനമായി നല്കി.

കളിയിലെ ജയത്തിന് പുറമെ പാകിസ്ഥാന്റെ ഹൃദയവും കവരണമെന്ന് കളിക്കാര്‍ക്ക് നല്കിയ സന്ദേശത്തില്‍ വാജ്പേയി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ ഇന്ത്യന്‍ ടീമിനെ പ്ലക്കാര്‍ഡുകളേന്തി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എതിരേറ്റു. വാജ്പേയിയുടെ ക്രിക്കറ്റ് സമ്മാനം ഇന്ത്യയിലും പാകിസ്ഥാനിലും ഐക്യം പരത്തുന്നു എന്നെഴുതിയ പ്ലക്കാര്‍ഡുകളും വിദ്യാര്‍ത്ഥികള്‍ കയ്യിലേന്തിയിരുന്നു.

പ്രധാനമന്ത്രിയോടൊപ്പം ക്രിക്കറ്റ്താരങ്ങള്‍ 40 മിനിറ്റ് നേരം ചെലവഴിച്ചു. കായികമന്ത്രി വിക്രം വര്‍മ്മ, കായിക സഹമന്ത്രി വിജയ് ഗോയല്‍ എന്നിവരും സന്നിഹിതരായിരുന്നു.

മാര്‍ച്ച് 10 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം താരങ്ങള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പാകിസ്ഥാനിലേയ്ക്ക് യാത്ര തിരിയ്ക്കും. ഈ ടൂറില്‍ സര്‍ക്കാരിന്റെ വികാരങ്ങള്‍ വിദേശകാര്യമന്ത്രാലയം കളിക്കാരെ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ടീം മാനേജര്‍ പ്രൊഫ. രത്നാകര്‍ പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+