Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ടീമിനെതിരെ കോടതിയില്‍ ഹര്‍ജി

ഭവന്‍നഗര്‍: ലോകകപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദയനീയമായ പ്രകടനത്തില്‍ പ്രതിഷേധിച്ച് ക്രിക്കറ്റ് പ്രേമികള്‍ കോടതിയിലുമെത്തി.

ഭവന്‍നഗര്‍ ജില്ലാ കോടതിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ക്കെതിരെ മൂന്ന് ക്രിക്കറ്റ് പ്രേമികള്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ലോകകപ്പിലെ അടുത്ത മത്സരങ്ങളില്‍ നല്ല പ്രകടം കാഴ്ചവയ്ക്കാന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ബി സി സി ഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ, സ്പോര്‍ട്സ് മന്ത്രാലയം സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ലോകകപ്പിലെ ടീമിന്റെ മോശപ്പെട്ട പ്രകടനം രാജ്യത്തെ അവഹേളിക്കലാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

പ്രശാന്ത് അവന്തിലാല്‍ ഒസ, ജതിന്‍ ശുക്ല, ഇദ്രിഷ് അഹമ്മദ് ഖുറൈഷി എന്നിവരാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഫിബ്രവരി 24ന് വാദം കേള്‍ക്കും. ബന്ധപ്പെട്ടവരോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു.

Story first published: Wednesday, December 7, 2011, 13:55 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+