പര്യടനം: പാകിസ്ഥാന്റെ പ്രതികരണം പിന്നീട്
ഇസ്ലാമബാദ്: ബിസിസിഐ സുരക്ഷാ വിദഗ്ധന്‍ യശോവര്‍ധന്‍ ആസാദിന്റെ പൂര്‍ണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തങ്ങളുടെ പ്രതികരണം അറിയിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് സമിയുള്‍ ഹസ്സന്‍ പറഞ്ഞു.
പാകിസ്ഥാനിലെ എട്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ആസാദും രണ്ട് ബിസിസിഐ ഉദ്യോഗസ്ഥരും ഫിബ്രവരി 16 തിങ്കളാഴ്ചയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ ടീമിന്റെ പാകിസ്ഥാന്‍ പര്യടന വേളയില്‍ കളികള്‍ നടക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയത്.
പെഷവാറിലും കറാച്ചിയിലും ഏകദിന മത്സരങ്ങള്‍ കളിക്കാമെന്ന് ആസാദ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും ടെസ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യക്ക് താത്പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ആസാദിന്റെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവന്നതിന് ശേഷം ഇതു സംബന്ധിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വക്താവ് പറഞ്ഞു.
കറാച്ചിയിലും പെഷവാറിലും കളികള്‍ നടത്തണമെന്നാണ് പാകിസ്ഥാന്റെ താത്പര്യമെന്ന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications