Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ടീമില്‍ സഖ്ലൈന്‍ മുഷ്താഖ്

ലാഹോര്‍: ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കെതിരെ കളിയ്ക്കുന്നതില്‍ വിദഗ്ധരായ ഫാസ്റ് ബൗളര്‍ ഇഫ്തികാര്‍ റാവുവിനെയും ഓഫ് സ്പിന്നര്‍ സഖ്ലൈന്‍ മുഷ്താഖിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓള്‍ റൗണ്ടര്‍ ഷഹീദ് ആഫ്രിദിയും ടീമില്‍ ഉണ്ട്.

16 അംഗടീമില്‍ ഷബീര്‍ അഹമ്മദിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന് ടീമില്‍ നിന്നും ഒഴിവാക്കിയിരുന്ന യൂനസ് ഖാനെ തിരിച്ചുവിളിച്ചിട്ടുണ്ട്. ഷൊഹൈബ് അക്തര്‍ തന്നെയായിരിക്കും പാകിസ്ഥാന്റെ പേസ് ആക്രമണത്തെ നയിക്കുക. മുഹമ്മദ് സാമി ഈ ദൗത്യത്തില്‍ അക്തറിനെ സഹായിക്കും.

ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖിനെയും റാവുവിനെയും ടീമിലെടുത്തത് ഇന്ത്യയ്ക്ക് അത്ഭുതമായിരിക്കുമെന്ന് പ്രധാനസെലക്ടര്‍ വാസിം ബാരി പറഞ്ഞു. മാര്‍ച്ച് 13ന് കറാച്ചിയിലും മാര്‍ച്ച് 16ന് റാവല്‍ പിണ്ടിയിലും നടക്കുന്ന ഏകദിന മത്സരങ്ങള്‍ക്ക് മാത്രമാണ് ഈ ടീം.

പാക് ടീം: ഇന്‍സമാം ഉള്‍ ഹഖ്(ക്യാപ്റ്റന്‍), യൂസഫ് യൂഹന, ഷൊഹൈബ് അക്തര്‍, മിസ്ബ ഉള്‍ ഹഖ്, യൂനിസ് ഖാന്‍, അബ്ദുള്‍ റസാഖ്, ഷാഹിദ് ആഫ്രിദി, സഖ്ലൈന്‍ മുഷ്താഖ്, മിസ്ബാ ഉള്‍ ഹഖ്, മുഹമ്മദ് സാമി, ഷബീര്‍ അഹമ്മദ്, മൊയിന്‍ ഖാന്‍, ഷൊഹൈബ് മാലിക്, യാസീര്‍ അഹമ്മദ്, ഇമ്രാന്‍ ഫര്‍ഹത്, റാണ നവീദ് ഉള്‍ ഹസന്‍, ഇഫ്തികാര്‍ റാവു.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+