Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാന് ഇന്നിംഗ്സ് ജയം, പരമ്പര

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ പാക്കിസ്ഥാന് ഒരിന്നിംഗ്സിന്റെയും 163 റണ്ണിന്റെയും വിജയം. ഇതോടെ മൂന്നു ടെസ്റുകളടങ്ങിയ പരമ്പര പാക്കിസ്ഥാന്‍ 2-0-ത്തിന് സ്വന്തമാക്കി. കൊളംബോയില്‍ നടന്ന ഒന്നാം ടെസ്റില്‍ പാക്കിസ്ഥാന്‍ .

വഖാര്‍ യൂനിസ്, വസിം അക്രം, അര്‍ഷദ് ഖാന്‍, അസ്ഹര്‍ മെഹ്മൂദ് എന്നിവര്‍ ചേര്‍ന്ന നാലംഗ പാക് ബൗളിംഗ് സംഘമാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. വഖാര്‍ 40 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ശേഷിച്ച ആറു വിക്കറ്റുകള്‍ അക്രം, അര്‍ഷദ് ഖാന്‍, മെഹ്മൂദ് എന്നിവര്‍ പങ്കിട്ടെടുത്തു.

ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ നാലാം ദിവസം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 256 റണ്ണിന് എല്ലാവരും പുറത്താവുകയായിരുന്നു. തലേ ദിവസത്തെ സ്കോറായ റണ്‍ എന്ന നിലയില്‍ നിന്ന് കാര്യമായ പുരോഗതിയുണ്ടാകത്തക്കവിധത്തില്‍ ഒരു ശ്രീലങ്കന്‍ ബാറ്റ്സ്മാനും ബാറ്റു ചെയ്തില്ല.

65 റണ്ണെടുത്ത മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും 59 റണ്ണെടുത്ത ഓപ്പണര്‍ മാര്‍വന്‍ അട്ടപ്പട്ടുവും മാത്രമാണ് ഇതിനപവാദം. ബൗളര്‍മാരായ മുത്തയ്യ മുരളീധരനെയും (22) ചാമിന്ദ വാസിനെയും (20) ഒഴിച്ചു നിര്‍ത്തിയാല്‍ 26 റണ്ണെടുത്ത റസ്സല്‍ ആര്‍നോള്‍ഡ് മാത്രമാണ് സാമാന്യം ഭേദപ്പെട്ട പ്രകടനം നടത്തിയ ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍. അരവിന്ദ ഡിസില്‍വ 11 റണ്ണിന് പുറത്തായപ്പോള്‍ മഹേല ജയവര്‍ധനെയും രമേഷ് കലുവിതരണയും ഒമ്പത് റണ്ണെടുത്ത് പവലിയനില്‍ തിരിച്ചെത്തി. ഹെറാത്തും പുഷ്പകുമാരയും പൂജ്യരായി മടങ്ങി.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ ടെസ്റ് ജൂണ്‍ 28-ന് കാന്‍ഡിയില്‍ ആരംഭിക്കും.

Story first published: Saturday, June 24, 2000, 5:30 [IST]
Other articles published on Jun 24, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+