പാക്കിസ്ഥാന്‍ ശക്തമായ നിലയില്‍
കൊളംബോ: സയീദ് അന്‍വറിന്റെയും ഇന്‍സമാം ഉള്‍ ഹഖിന്റെയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ പാക്കിസ്ഥാന്‍ ശക്തമായ നിലയിലേക്ക്. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ അവര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 341 റണ്ണെടുത്തിട്ടുണ്ട്.
റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന് അധികം വൈകാതെ യൂസഫ് യൂഹാനയെ (41) നഷ്ടപ്പെട്ടു. മുരളീധരന്റെ പന്തില്‍ കലുവിതരണ സ്റമ്പ് ചെയ്യുകയായിരുന്നു.
പിന്നീട് നാലാം വിക്കറ്റിന് ഒത്തുചേര്‍ന്ന അന്‍വറും ഹഖും കൂടി പാക്ക് ഇന്നിംഗ്സിനെ തോളിലേറ്റി. കൂടുതല്‍ ആക്രമണകാരി ഹഖായിരുന്നു. 18 ഫോറുകളുടെ അകമ്പടിയോടെ 163 പന്തില്‍ നിന്ന് 112 റണ്ണെടുത്താണ് ഹഖ് പുറത്തായത്. പുഷ്പകുമാരയുടെ പന്തില്‍ കലുവിന് ക്യാച്ച്. 237 പന്തില്‍ നിന്ന് 123 റണ്ണെടുത്ത ഓപ്പണര്‍ അന്‍വര്‍ ആര്‍നോള്‍ഡിന്റെ പന്തില്‍ കലുവിനു തന്നെ പിടികൊടുത്തു.
രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 24 റണ്ണോടെ യൂനിസ് ഖാനും റണ്ണൊന്നുമെടുക്കാതെ അബ്ദുള്‍ റസാഖുമാണ് ക്രീസില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications