ശ്രീലങ്ക-പാക്കിസ്ഥാന്‍ മൂന്നാം ക്രിക്കറ്റ് ടെസ്റ് ഉപേക്ഷിച്ചു
കാന്‍ഡി: ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ് കനത്ത മഴ കാരണം ഉപേക്ഷിച്ചു. ഇതോടെ മൂന്നു ടെസ്റുകളടങ്ങിയ പരമ്പര പാക്കിസ്ഥാന്‍ 2-0-ത്തിന് നേടി. ആദ്യ രണ്ടു ടെസ്റുകളും പാക്കിസ്ഥാന്‍ ജയിച്ചിരിുന്നു.
അഞ്ചാം ദിവസം ഗ്രൗണ്ട് പരിശോധിക്കാനെത്തിയ അമ്പയര്‍മാര്‍ കളിക്കാന്‍ അനുകൂല സാഹചര്യമല്ലെന്ന് കണ്ട് ടെസ്റ് സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യദിവസം തന്നെ മഴകാരണം വൈകിയാണ് ടെസ്റ് ആരംഭിച്ചത്. രണ്ടാം ദിവസം മുഴുവന്‍ സമയവും കളി കഴിഞ്ഞെങ്കിലും മൂന്നാം ദിവസം 15 മിനിറ്റുമാത്രമേ കളി നടന്നുള്ളൂ. നാലാം ദിവസം കളി നടന്നില്ല. കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക ഒന്നാമിന്നിംഗ്സില്‍ അഞ്ചു വിക്കറ്റിന് 467 റണ്‍ എന്ന നിലയിലായിരുന്നു.
ആദ്യരണ്ടു ടെസ്റുകളില്‍ തോറ്റുവെങ്കിലും മൂന്നാം ടെസ്റില്‍ ശ്രീലങ്കയുടെ ബാറ്റിംഗ് മികച്ചതായിരുന്നു. ഓപ്പണര്‍ മാര്‍വന്‍ അട്ടപ്പട്ടു ഇരട്ടസെഞ്ച്വറിയും ക്യാപ്റ്റന്‍ സനത് ജയസൂര്യ സെഞ്ച്വറിയും നേടി.
പാക്കിസ്ഥാന്റെ വസീം അക്രമാണ് മാന്‍ ഓഫ് ദ സീരീസ്.
ശ്രീലങ്കയും പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര ഏകദിനക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ അഞ്ചിന് വ്യാഴാഴ്ച ആരംഭിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications