കാന്‍ഡി: ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റിന്റെ നാലാം ദിവസത്തെ കളി മഴ കാരണം ഉപേക്ഷിച്ചു. കനത്ത മഴകാരണം ഒരു പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല.
മൂന്നാം ദിവസം മഴ കാരണം 15 മിനിറ്റ് മാത്രമേ കളി നടന്നിരുന്നുള്ളൂ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക റണ്‍ എടുത്തിട്ടുണ്ട്. 207 റണ്ണെടുത്ത മാര്‍വന്‍ അട്ടപ്പട്ടുവും 12 റണ്ണെടുത്ത കുമാര ധര്‍മ്മസേനയുമാണ് ക്രീസില്‍.
ഇതോടെ മൂന്നാമത്തെ ടെസ്റ് സമനിലയിലാകുമെന്ന് ഉറപ്പായി. ആദ്യ രണ്ടു ടെസ്റുകള്‍ ജയിച്ച് പാക്കിസ്ഥാന്‍ പരമ്പര നേടി കഴിഞ്ഞിട്ടുണ്ട്.