Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്ക ശക്തമായ നിലയില്‍

കാന്‍ഡി: പാക്കിസ്ഥാനെതിരായ അവസാന ക്രിക്കറ്റ് ടെസ്റില്‍ ശ്രീലങ്ക ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അവര്‍ അഞ്ചു വിക്കറ്റിന് 449 റണ്ണെടുത്തിട്ടുണ്ട്.

ക്യാപ്റ്റന്‍ സനത് ജയസൂര്യയും ഓപ്പണര്‍ മാര്‍വന്‍ അട്ടപ്പട്ടുവും നേടിയ സെഞ്ച്വറികളാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ സവിശേഷത. റണ്‍ എന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ ജയസൂര്യയും അട്ടപ്പട്ടുവും പാക്കിസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.

സ്കോര്‍ 335 എത്തിയപ്പോള്‍ 188 റണ്ണെടുത്ത ജയസൂര്യ വീണു. റസ്സല്‍ ആര്‍നോള്‍ഡുമൊത്ത് അട്ടപ്പട്ടു ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയി. 401-ല്‍ വെച്ച് ആര്‍നോള്‍ഡ് അബ്ദുള്‍ റസാഖിന്റെ പന്തില്‍ മോയിന്‍ഖാന്‍ പിടിച്ച് പുറത്തായി. പിന്നീട് ശ്രീലങ്കന്‍ ഇന്നിംഗ്സ് അല്പമൊന്നുലഞ്ഞു. റണ്ണൊന്നുമെടുക്കാതെ അരവിന്ദ ഡിസില്‍വയും രണ്ട് റണ്ണെടുത്ത് മഹേല ജയവര്‍ധനെയും ആറ് റണ്ണെടുത്ത് അര്‍ജുന രണതുംഗയും പുറത്തായി.

വെളിച്ചക്കുറവുകാരണം നേരത്തെ കളി നിര്‍ത്തുമ്പോള്‍ 199 റണ്ണോടെ അട്ടപ്പട്ടുവും നാല് റണ്ണോടെ കുമാര ധര്‍മ്മസേനയുമാണ് ക്രീസില്‍. പാക്കിസ്ഥാനുവേണ്ടി അര്‍ഷദ് ഖാന്‍ മൂന്നു വിക്കറ്റും അബ്ദുള്‍ റസാഖ് രണ്ടു വിക്കറ്റു ംവീഴ്ത്തി.

Story first published: Thursday, June 29, 2000, 5:30 [IST]
Other articles published on Jun 29, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+