Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ടെസ്റില്‍ ശ്രീലങ്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ 140

കാന്റി: പാക്കിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ദിവസം ശ്രീലങ്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ 140 റണ്ണെടുത്തു. 82 റണ്ണോടെ ക്യാപ്റ്റന്‍ സനത് ജയസൂര്യയും 50 റണ്ണോടെ മാര്‍വന്‍ അട്ടപ്പട്ടുവുമാണ് ക്രീസില്‍.

തലേന്ന് പെയ്ത മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഒമ്പത് ഫോറുകളും ഒരു സിക്സുമടിച്ചാണ് 82 റണ്ണെടുത്തത്. അട്ടപ്പട്ടു നാലുതവണ പന്ത് ബൗണ്ടറി കടത്തി.

ആദ്യ രണ്ടു ടെസ്റുകളിലും പാക്കിസ്ഥാന്റെ പക്കല്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ ശ്രീലങ്ക വിക്കറ്റ് കീപ്പര്‍ റൊമേഷ് കലുവിതരണയെ പുറത്തിരുത്തിയാണ് കളിക്കളത്തിലിറങ്ങിയത്.

Story first published: Wednesday, June 28, 2000, 5:30 [IST]
Other articles published on Jun 28, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+