Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് പാക് മാധ്യമങ്ങളുടെ പ്രശംസ

ഇസ്ലാമബാദ്: കറാച്ചിയില്‍ പാകിസ്ഥാനെതിരെ ചരിത്രജയം നേടിയ ഇന്ത്യന്‍ ടീമിന് പാകിസ്ഥാന്‍ മാധ്യമങ്ങളുടെ പ്രശംസ.

റണ്‍സൊഴുകുന്ന പിച്ചില്‍ ടോസ് കിട്ടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുക്കാത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖ് മണ്ടത്തരം കാട്ടിയെന്ന് പാക് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. അതേ സമയം സെഞ്ച്വറി കെട്ടിപ്പടുത്ത ഇന്‍സാമിന്റെ ഇന്നിംഗ്സിനെ മാധ്യമങ്ങള്‍ പ്രശംസിക്കുകയും ചെയ്തു.

ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം പാകിസ്ഥാനുമായി വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ ടീം സംഘര്‍ഷത്തിനടിപ്പെട്ടില്ലെന്ന് പാകിസ്ഥാന്‍ കമന്റേറ്റര്‍ അഗ്ഹാ അക്ബര്‍ ദി നാഷണ്‍ പത്രത്തിലെഴുതിയ കോളത്തില്‍ ചൂണ്ടിക്കാട്ടി.

അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഉജ്വലമായി പന്തെറിഞ്ഞപ്പോള്‍ പാകിസ്ഥാന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഒരു പക്ഷേ പാകിസ്ഥാന്‍ ജയിച്ചിരുന്നെങ്കില്‍ അത് ലോക റിക്കാര്‍ഡാകുമായിരുന്നു. കാരണം ഏകദിനത്തില്‍ ഇത്രയും വലിയ സ്കോറിനെ പിന്തുടര്‍ന്ന് വിജയം നേടുക എന്നത് അത്യപൂര്‍വമാണ്. പക്ഷെ പാകിസ്ഥാന്‍ അതില്‍ വിജയിച്ചില്ല. അവസാനപന്തില്‍ ജയിക്കാനായി സിക്സറടിക്കുക എന്ന ദൗത്യത്തില്‍ പരാജയപ്പെട്ട മൊയീന്‍ഖാനെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ന്നു.

റണ്‍സൊഴുകുന്ന പിച്ചില്‍ ടോസ് നേടിയ ഇന്‍സമാം ബൗളിംഗ് തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യ ഏഴ് വിക്കറ്റിന് 349 റണ്‍സെടുത്തതെന്ന് ദ നാഷന്റെ മത്സര വിശകലനത്തില്‍ പറയുന്നു.

ഷാര്‍ജയില്‍ ചേതന്‍ശര്‍മയുടെ പന്തില്‍ സിക്സറടിച്ച് അവിസ്മരണീയ വിജയം സമ്മാനിച്ച ജാവേദ് മിയാന്‍ദാദിനെ പോലെ ആശിഷ് നെഹ്റയുടെ പന്തില്‍ കൂറ്റനടിക്ക് മൊയിന്‍ഖാന്‍ ശ്രമിച്ചുവെങ്കിലും സഹീര്‍ഖാന്റെ കൈകളില്‍ കുടുങ്ങുന്നതിലാണ് ആ ശ്രമം കലാശിച്ചത്. ശുഹൈബ് അക്തര്‍, മുഹമ്മദ് സാമി എന്നീ ഫാസ്റ് ബൗളര്‍മാര്‍ പരാജയപ്പെട്ടതിനെയും പത്രം ശക്തമായി വിമര്‍ശിച്ചു.

പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ വാണിജ്യമന്ത്രി അരുണ്‍ ജെറ്റ്ലിയും ഇന്ത്യന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ ചിത്രം പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+