Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്: ഇംഗ്ലണ്ടിന് ചരിത്രവിജയം

കറാച്ചി: പാക്കിസ്ഥാന്‍ മണ്ണില്‍ ഇംഗ്ലണ്ടിന് ചരിത്ര വിജയം. മൂന്നാം ടെസ്റില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിന് തോല്പിച്ച് മത്സരവും പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കി. നേരത്തെ ലാഹോറിലും ഫൈസലാബാദിലും നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചിരുന്നു.

സമനിലയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന മത്സരത്തെ ഇംഗ്ലണ്ടിന്റെ വരുതിയിലാക്കിയത് ഡാരന്‍ഗഫ്, ആഷ്ലി ഗില്‍സ് എന്നിവരുടെ ബൗളിംഗും ഗ്രഹാം തോര്‍പ്പ്, ഗ്രേയം ഹിക്ക് എന്നിവരുടെ ബാറ്റിംഗുമാണ്.

മൂന്നു വിക്കറ്റിന് 71 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ 158 റണ്‍സിലൊതുക്കി. ഗഫും ഗില്‍സും മൂന്നു വിക്കറ്റു വീതം നേടിയപ്പോള്‍ ക്രെയ്ഗ് വൈറ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത സലിം ഇലാഹിയും 27 റണ്‍സെടുത്ത ഇന്‍സമാം ഉല്‍ ഹഖുമാണ് പാക്കിസ്ഥാന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്.

ഒന്നാം ഇന്നിംഗ്സില്‍ 17 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് ജയിക്കാന്‍ 44 ഓവറില്‍ 176 റണ്‍സ് ആണ് ആവശ്യമായിരുന്നത്. എന്നാല്‍ 65 റണ്‍സാകുമ്പോഴേക്കും ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഓപ്പണര്‍മാരായ മൈക്ക് ആര്‍തര്‍ട്ടണ്‍ (26), മാര്‍ക്കസ് ട്രെസ്കോത്തിക്ക് (24), അലക് സ്റ്യൂവെര്‍ട്ട് (5) എന്നിവരാണ് പുറത്തായത്.

നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന തോര്‍പ്പും ഹിക്കും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വീണ്ടും വിജയപാതയിലെത്തിച്ചു. 40 റണ്‍സെടുത്ത ഹിക്ക് വഖാര്‍ യൂനിസിന്റെ പന്തില്‍ പുറത്താകുമ്പോഴേക്കും ഈ കൂട്ടുകെട്ട് 91 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. അപ്പോള്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ ആവശ്യമായത് ആറ് ഓവറില്‍ 20 റണ്‍സ് മാത്രം. തോര്‍പ്പ് (പുറത്താകാതെ 65) പിന്നീടു വന്ന നാസര്‍ ഹുസൈനൊപ്പം വിജയലക്ഷ്യം കണ്ടു.

Story first published: Wednesday, December 7, 2011, 13:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+