ന്യൂസിലാണ്ട് പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു
ഓക്ലണ്ട്: അമേരിക്ക അഫ്ഗാനിസ്ഥാനു മേല്‍ ആക്രമണം നടത്തുമെന്ന ആശങ്ക മൂലം ന്യൂസിലാണ്ട് ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചു. സപ്തംബര്‍ 13 വ്യാഴാഴ്ച ന്യൂസിലാണ്ട് റേഡിയോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടത്തിയ വിമാനാക്രമണത്തിന്റെ ഉത്തരവാദിത്തം സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദനാണ് എന്ന് എതാണ്ടുറപ്പായതിനാല്‍ അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിക്കും എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
പാകിസ്ഥാന്‍ പര്യടനത്തിന് പുറപ്പെട്ട ന്യൂസിലാണ്ട് ടീമംഗങ്ങള്‍ ഇപ്പോള്‍ സിംഗപ്പൂരിലാണുള്ളത്. പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിക്കാനാണ് മിക്ക സുരക്ഷാ ഉദ്യോഗസ്ഥരും വിവിധ സര്‍ക്കാരുടെ പ്രതിനിധികളും ഉപദേശിച്ചതെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് അധികൃതര്‍ പറഞ്ഞു.
സപ്തംബര്‍ 12 ബുധനാഴ്ച പാകിസ്ഥാനിലെത്തേണ്ടിയിരുന്ന ന്യൂസിലാണ്ട് ടീം ആക്രമണഭീഷണിയെത്തുടര്‍ന്ന് യാത്ര 48 മണിക്കൂര്‍ വൈകിക്കുകയായിരുന്നു. പര്യടനവുമായി മുന്നോട്ടുപോകാന്‍ പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ന്യൂസിലാണ്ട് വഴങ്ങിയില്ല. സ്ഥിതി ശാന്തമാവുകയാണെങ്കില്‍ ഒക്ടോബറില്‍ എപ്പോഴെങ്കിലും പാകിസ്ഥാന്‍ പര്യടനം നടത്താന്‍ ശ്രമിക്കാമെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് മാര്‍ട്ടിന്‍ സ്നെഡ്ഡന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications