തിരുവനന്തപുരം: പൂര്‍ണആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആസ്ത്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റില്‍ കളിക്കുമെന്ന് ബിസിസിഐ സെക്രട്ടറി എസ്. കെ. നായര്‍ പറഞ്ഞു.
എപ്പോള്‍ വേണമെങ്കിലും സച്ചിന് ഫിറ്റ്നെസ് പരിശോധന നടത്താവുന്നതാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും സച്ചിന്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ മൂന്നാമത്തെ ടെസ്റില്‍ അദ്ദേഹവുമുണ്ടാവും- നായര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 26ന് നാഗ്പൂരിലാണ് മൂന്നാം ടെസ്റ് ആരംഭിക്കുന്നത്. ടെന്നിസ് എല്‍ബോ മൂലം ആദ്യ രണ്ട് ടെസ്റുകളിലും സച്ചിന്‍ കളിച്ചിരുന്നില്ല. നാല് ടെസ്റുകളുള്ള പരമ്പരയില്‍ ആസ്ട്രേലിയ 1-0ന് മുന്നിട്ടുനില്‍ക്കുകയാണ്.