ഇസ്ലാമബാദ്: പാകിസ്ഥാനില്‍ പര്യടനം നടത്തിവരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാര്‍ച്ച് 17ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കും.
പ്രസിഡന്റുമായി ബുധനാഴ്ച കൂടിക്കാഴ്ച നിശ്ചയിച്ചതായി ഇന്ത്യന്‍ ടീമിന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ടീം മാനേജര്‍ രത്നാകര്‍ ഷെട്ടി പറഞ്ഞു.
ചായസല്‍ക്കാരത്തിന്റെ സമയം തീരുമാനിച്ചിട്ടില്ല. മാര്‍ച്ച് 16 ചൊവാഴ്ചയാണ് പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ രണ്ടാം ഏകദിന മത്സരം. റാവല്‍പിണ്ടിയിലാണ് കളി നടക്കുന്നത്.