കൊളംബോ: വെസ്റിന്‍ഡീസ് ബാറ്റ്സ്മാന്‍ ബ്രയാന്‍ ലാറയ്ക്ക് ഹെപ്പാറ്റിറ്റിസ് രോഗം. രോഗം മൂലം അടുത്ത രണ്ടാഴ്ചക്കാലം ലാറയ്ക്ക് കിടയ്ക്കയില്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍.
അതിന് ശേഷം നാലാഴ്ചക്കാലം കൂടി വിശ്രമം വേണ്ടിവരും. വെസ്റിന്‍ഡീസ് ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് ലാറയുടെ രോഗവിവരം. ലോകക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ ബ്രയാന്‍ ലാറയുടെ അഭാവം ഐസിസി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വെസ്റിന്‍ഡിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കെനിയയ്ക്കെതിരായ മത്സരത്തില്‍ ലാറ സെഞ്ച്വറി നേടിയിരുന്നു. ലാറയ്ക്ക് ഹെപ്പാറ്റിറ്റിസ് രോഗം ഉണ്ടാകാന്‍ സാധ്യതയുള്ളതായി വെസ്റിന്‍ഡീസ് ടീം അധികൃതരും അറിയിച്ചു.