ഹൈദരാബാദ്: ഫൈനലില്‍ ഇടം തേടാനുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ ഉണ്ടാവില്ല. ന്യൂസിലാന്റിനെ നയിക്കാന്‍ സ്റീഫന്‍ ഫ്ലമിംഗും ഇല്ല.
അച്ഛന്റെ മരണത്തിന് ശേഷമുള്ള കര്‍മ്മങ്ങള്‍ ചെയ്യാനുള്ളതിനാല്‍ കുംബ്ലെയ്ക്ക് ഇന്നത്തെ മത്സരത്തില്‍ കളിയ്ക്കാന്‍ കഴിയില്ല. ഇക്കാര്യം കുംബ്ലെ അറിയിച്ചുകഴിഞ്ഞു. നിര്‍ണ്ണായകമത്സരമായതിനാല്‍ കുംബ്ലെ എത്തുമെന്ന് ടീമംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവസാന നിമിഷത്തിലാണ് കുംബ്ലെ അസൗകര്യം അറിയിച്ചത്.
ടീമിന്റെ ഘടന എന്താവണമെന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. പക്ഷെ ഇന്ത്യന്‍ ടീമില്‍ രണ്ട് സ്പിന്നര്‍മാര്‍ ഉണ്ടാകുമെന്ന് കരുതുന്നു. അങ്ങിനെയെങ്കില്‍ മുരളി കാര്‍ത്തികിന് പുറമെ ഹര്‍ഭജന്‍ സിംഗും കളിയ്ക്കും.
അടിവയറ്റിലെ പേശീവലിവ് മൂലം സ്റീഫന്‍ ഫ്ലെമിംഗ് ഇന്ന് ന്യൂസിലാന്റിനെ നയിക്കാനുണ്ടാകില്ല. പകരം ക്രിസ് കെയ്ന്‍സ് ന്യൂസിലാന്റിനെ നയിക്കും. കഴിഞ്ഞ മത്സരത്തില്‍ പരിക്ക് മൂലം കളിയ്ക്കാതിരുന്ന ക്രിസ് കെയ്ന്‍സിന്റെ മടങ്ങിവരവ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.