കുംബ്ലെ നാലു മാസത്തേക്ക് കളിക്കില്ല
മുംബൈ: ഇന്ത്യയുടെ സ്റാര്‍ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെക്ക് ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലും ഷാര്‍ജ കപ്പിലും കളിക്കാനാവില്ല.
ചികിത്സയ്ക്കായി ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലുള്ള കുംബ്ലെയുടെ വലത്തെ ചുമലില്‍ ശസ്ത്രക്രിയ ആവശ്യമായതിനാലാണിത്. ശസ്ത്രക്രിയക്കു ശേഷം കുറഞ്ഞത് നാലു മാസത്തെ വിശ്രമം ആവശ്യമാണ്.
ആസ്ട്രേലിയന്‍ പര്യടനത്തില്‍ കുംബ്ലെക്ക് കളിക്കാനാവാത്തത് ഖേദകരമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ജോണ്‍ റൈറ്റ് പറഞ്ഞു. ഇന്ത്യന്‍ ടീം പൂര്‍ണ ശക്തമായി കാണാനാണ് താനിഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കളിക്കാരുടെ ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനായിരിക്കും പരിശീലന ക്രമത്തില്‍ താന്‍ മുന്‍തൂക്കം നല്കുകയെന്ന് ജോണ്‍ റൈറ്റ് വ്യക്തമാക്കി. ഫീല്‍ഡിങിലും വിക്കറ്റിനിടയിലുള്ള ഓട്ടത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഒട്ടേറെ പ്രതിഭകളുണ്ടെന്നും ചിട്ടയായ പരിശീലനത്തിലുടെ അവരെ വിജയസോപാനത്തിലേക്കു നയിക്കാനാവുമെന്നാണ് തന്റെ വിശ്വാസമെന്നും റൈറ്റ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications