കെനിയയുടെ വിജയം: പിന്നില്‍ കോഴയോ?
ജോഹന്നാസ്ബര്‍ഗ്: ശക്തരായ എതിരാളികളായ ന്യൂസിലാന്റിനെ തറപറ്റിച്ച ശ്രീലങ്ക കെനിയയോട് തോറ്റതെങ്ങിനെ? അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഈ കളിക്ക് പിന്നില്‍ മറ്റ് വല്ല കളികളുമുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ശ്രീലങ്ക-കെനിയ മത്സരത്തിന്റെ വീഡിയോ ടേപ്പ് ഐസിസിയുടെ ആന്റി-കറപ്ഷന്‍ യൂണിറ്റ് (എസിയു) ആവശ്യപ്പെട്ടിരിക്കുകയാണ്. നയ്റോബിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ കെനിയ 53 റണ്‍സിനാണ് ശ്രീലങ്കയെ തോല്പിച്ചത്.
ലോകകപ്പില്‍ ആദ്യമായാണ് ഒരു മത്സരത്തിന്റെ ടേപ്പ് പരിശോധിക്കുന്നതെന്ന് എസിയുവിലെ ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ മത്സരത്തിന് പിന്നില്‍ വാതുവെപ്പുകാര്‍ കളിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. ക്രിക്കറ്റില്‍ നിന്ന് കോഴയെ എല്ലാ അര്‍ത്ഥത്തിലും മുക്തമാക്കുന്നതില്‍ ബദ്ധശ്രദ്ധരാണ് ഐസിസി.
ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ശ്രീലങ്ക എങ്ങിനെയാണ് കെനിയയോട് വെറും 45 ഓവറിനുള്ളില്‍ 157 റണ്‍സിന് പുറത്തായത്? ലോകകപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ അട്ടിമറിയായാണ് ഈ മത്സരം അറിയപ്പെടുന്നത്. നേരത്തെ 1996ലെ ലോകകപ്പില്‍ കെനിയ വെസ്റിന്‍ഡീസിനെയും 1999ല്‍ ബംഗ്ലാദേശ് പാകിസ്ഥാനെ തോല്പിച്ചതുമാണ് മറ്റ് രണ്ട് അട്ടിമറികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications